കോഴിക്കോട്: പൊലീസില്‍ പല സ്വഭാവക്കാരുമുണ്ടാവും പൊലീസിന്റെ വീഴ്ചയില്‍ സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കുന്നു എന്നതിലാണ് കാര്യമെന്നും മന്ത്രി എംഎം മണി.
ഉമ്മന്‍ചാണ്ടിയുടെ കാലത്ത് ഉരുട്ടിക്കൊലവരെ നടന്ന സംസ്ഥാനമാണിത്. എന്നാല്‍ കോണ്‍ഗ്രസിന്റെ നിലപാടല്ല വീഴ്ച പറ്റിയ പൊലീസുകാരോട് ഇന്നത്തെ സര്‍ക്കാര്‍ സ്വീകരിച്ചതെന്നും എംഎം മണി പറഞ്ഞു.
പല രാഷ്ട്രീയ പശ്ചാത്തലത്തില്‍ നിന്ന് വരുന്നവരാണ് പൊലീസുകാര്‍. എന്നാല്‍ ഡ്യൂട്ടിയില്‍ രാഷ്ട്രീയം കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെയും സിപിഐഎമ്മിന്റെയും നയങ്ങള്‍ തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള അന്തരമുണ്ട്. എന്നാല്‍ ബിജെപിക്കെതിരെയുള്ള വോട്ടുകള്‍ ഭിന്നിക്കാതെ നോക്കണമെന്നും എംഎം മണി കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കോണ്‍ഗ്രസുമായി സഹകരിക്കാം. കേരള കോണ്‍ഗ്രസുമായി സഹകരിക്കരുതെന്ന് പറയുന്നത് ഒരുതരം വട്ട് നിലപാടാണെന്നും എംഎം മണി പറഞ്ഞു.

Get real time update about this post categories directly on your device, subscribe now.