വാഗമണ്‍ സിമി ക്യാമ്പ് കേസില്‍ 18 പേര്‍ കുറ്റക്കാര്‍; 17 പേരെ വെറുതെവിട്ടു; വിധി കൊച്ചി എന്‍ഐഎ കോടതിയുടേത്

വാഗമണ്‍ സിമി ക്യാമ്പ് കേസില്‍ നാല് മലയാളികള്‍ ഉള്‍പ്പെടെ 18 പേര്‍ കുറ്റക്കാരെന്ന് കൊച്ചി പ്രത്യേക എന്‍.ഐ.എ കോടതി. തെളിവുകളുടെ അഭാവത്തില്‍ 17 പ്രതികളെ വെറുതെ വിട്ടു. കുറ്റക്കാര്‍ക്കെതിരായ ശിക്ഷാവിധി നാളെയുണ്ടാകും.

ഈരാറ്റുപേട്ട സ്വദേശികളും സഹോദരങ്ങളുമായ ഷാദുലി, ഷിബിലി, ആലുവ സ്വദേശികളായ മുഹമ്മദ് അന്‍സാര്‍ നദ്‌വി, അബ്ദുല്‍ സത്താര്‍ എന്നിവരടക്കം 18 പ്രതികളാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.

പ്രതികള്‍ക്കെതിരേ ചുമത്തിയ യുഎപിഎ, ഗൂഢാലോചന, അനധികൃതമായി സംഘം ചേരല്‍, സ്‌ഫോടക വസ്തുക്കള്‍ കൈവശം വയ്ക്കല്‍ തുടങ്ങിയവ നിലനില്‍ക്കുന്നതാണെന്ന് കോടതി കണ്ടെത്തി. 35 പ്രതികളില്‍ 17 പേരെ മതിയായ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു.

സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി രാജ്യത്തിന്റെ വിവിധ ജയിലില്‍ ക!ഴിയുന്ന 33 പ്രതികളെ വിഡിയോ കോണ്‍ഫറന്‍സിംഗ് വ!ഴിയും വിയ്യൂര്‍ ജയിലിലായിരുന്ന അബ്ദുള്‍ സത്താര്‍, കര്‍ണാടക സ്വദേശി മുഹമ്മദ് ആസിഫ് എന്നിവരെ കൊച്ചി എന്‍ഐഎ കോടതിയിലും നേരിട്ട് ഹാജരാക്കി.

ദക്ഷിണേന്ത്യയിലെ ആദ്യ ആയുധ പരിശീലന ക്കേസില്‍ വിധിപ്രഖ്യാപനം നാളെയുണ്ടാകും.

35ാം പ്രതിയും ഇന്ത്യന്‍ മുജാഹിദ് സ്ഥാപക നേതാവുമായ അബ്ദുള്‍ സുബ്ഹാന്‍ ഖുറേഷിയുടെ വിചാരണ പിന്നീട് നടക്കും.

2007 ഡിസംബര്‍ 10 മുതല്‍ 22 വരെ കോട്ടയം വാഗമണ്ണിലെ തങ്ങള്‍പാറയില്‍ നിരോധിത സംഘടനയായ സിമിയുടെ പ്രവര്‍ത്തകര്‍ രഹസ്യയോഗം ചേരുകയും ആയുധ പരിശീലനം നടത്തിയെന്നുമാണ് കേസ്.

മലകയറ്റം, വെടിയുതിര്‍ക്കല്‍, മലമുകളിലൂടെ മോട്ടോര്‍ സൈക്കിള്‍ പരിശീലനം, ബോംബ് നിര്‍മ്മാണം എന്നിവയില്‍ വിദഗ്ധ പരിശീലനം നല്‍കുകയായിരുന്നു ഇവിടെ.

കേരള പൊലീസിന്റെ ഭീകരവിരുദ്ധ വിഭാഗം അന്വേഷിച്ച കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here