ബാബുവിനെ കൊന്നത് ആര്‍എസ്എസ് തന്നെ; മൂന്നു പ്രവര്‍ത്തകര്‍ അറസ്റ്റില്‍; ആറു പേര്‍ കസ്റ്റഡിയില്‍

കണ്ണൂര്‍: സിപിഐഎം നേതാവ് കണ്ണിപൊയില്‍ ബാബുവിനെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസില്‍ മൂന്നു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍.

പാനൂര്‍ ചെണ്ടയാട് സ്വദേശി ജെറിന്‍ സുരേഷ്, നിജേഷ്, ശരത് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് ആറു പേരെ കൂടി പുതുച്ചേരി പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.

മാഹി കേന്ദ്രീകരിച്ചും പാനൂര്‍ മേഖലയിലും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആര്‍എസ്എസ് സംഘത്തിലെ കണ്ണിയാണ് ജെറിന്‍ സുരേഷ്.

കഴിഞ്ഞ ദിവസം ബിജെപി പുതുച്ചേരി സംസ്ഥാന സമിതി അംഗം വിജയന്‍ പൂവച്ചേരിയെ ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജെറിന്‍ സുരേഷിനെ കസ്റ്റഡിയില്‍ എടുത്തത്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങുന്ന വഴിയിലാണ് കണ്ണിപ്പൊയില്‍ ബാബുവിനെ ആര്‍എസ്എസ് ക്രിമിനല്‍ സംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here