കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും; നേടുന്നത് 102 സീറ്റ്; റിപ്പോര്‍ട്ട് കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളുടേത്

ബംഗളൂരു: കര്‍ണാടകയില്‍ 102 സീറ്റോടു കൂടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളുടേതാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ടേശ്വരിയിലും ബദാമിയിലും വിജയിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരാനിരിക്കെയാണ് സംസ്ഥാന കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങള്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ പ്രവചിച്ചത്.

95 മുതല്‍ 102 സീറ്റുകള്‍ വരെ കേന്ദ്ര ഇന്റലിജന്‍സ് കോണ്‍ഗ്രസിന് പ്രവചിക്കുമ്പോള്‍ 80 മുതല്‍ 85 സീറ്റുകളാണ് ബിജെപിക്ക് ലഭിക്കാനിടയുള്ളതായി ചൂണ്ടിക്കാട്ടുന്നത്.

എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചത് പോലെ 35 മുതല്‍ 40 സീറ്റുകള്‍ വരെ ജെഡിഎസ് നേടുമെന്നും കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാന ഇന്റലിജന്‍സ് കോണ്‍ഗ്രസ് 102, ബിജെപി 70, ജെഡിഎസ് 28 എന്നിങ്ങനെയാണ് സീറ്റുകള്‍ പ്രവചിക്കുന്നത്. 10 സീറ്റുകളില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലും 10 സീറ്റുകളില്‍ കോണ്‍ഗ്രസും ജെഡിഎസും തമ്മിലും ശക്തമായി മത്സരം നടന്നെന്നും ഈ 20 സീറ്റുകളില്‍ 15 സീറ്റുകളില്‍ കോണ്‍ഗ്രസിന് വിജയിക്കാനായാല്‍ ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനാകുമെന്നും പരാമര്‍ശിക്കുന്നു.

30 മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സരം നടന്നെന്നും ഈ 30 സീറ്റുകളിലെ ഫലവും സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാണെന്നും സംസ്ഥാന ഇന്റലിജന്‍സ് ചൂണ്ടിക്കാട്ടുന്നു.

ജെഡിഎസ് സിറ്റിംഗ് സീറ്റായ ചാമുണ്ഡേശ്വരിയില്‍ നേരിയ ഭൂരിപക്ഷത്തിന് സിദ്ധാരാമയ്യ വിജയിക്കുമെന്ന് കേന്ദ്ര ഇന്റലിജന്‍സും മൃഗീയ ഭൂരിപക്ഷത്തിനായിരിക്കും ബദാമിയിലെ സിദ്ധാരാമയ്യയുടെ വിജയമെന്ന് സംസ്ഥാന ഇന്റലിജന്‍സും പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News