സജി ചെറിയാന്റെ രണ്ടാം ഘട്ട പ്രചാരണം തുടരുന്നു; ആവേശത്തോടെ വരവേറ്റ് നാട്ടുകാര്‍

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ രണ്ടാം ഘട്ട പ്രചാരണം തുടരുന്നു.

ചെറിയനാട് പഞ്ചായത്തിലെ എട്ടിടങ്ങളില്‍ ആവേശോജ്ജ്വലമായ സ്വീകരണമാണ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. മണ്ഡലത്തിന്റെ തുടര്‍വികസനം വിശദീകരിച്ച് ജനങ്ങളൂടെ പിന്തുണ വോട്ടായി ഉറപ്പാക്കുന്ന ശൈലിയാണ് ഇടതുസ്ഥാനാര്‍ത്ഥിയുടേത്.

ചെറിയനാട് പഞ്ചായത്തില്‍ പര്യടനം നടത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് നിറഞ്ഞ പിന്തുണയാണ് ജനങ്ങള്‍ നല്‍കിയത്. വീട്ടമ്മമാരും യുവാക്കളും ആവേശത്തോടെ സ്വീകരണ യോഗങ്ങളില്‍ പങ്കാളികളായി. വികസന മുരടിപ്പിന്റെ കാലം അവസാനിപ്പിച്ച് കെ കെ രാമചന്ദ്രന്‍ നായര്‍ തുടങ്ങിവച്ച് പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണമാണ് എല്‍ഡിഎഫ് ലക്ഷ്യം.

ഇതിനെ സാധുകരിക്കുന്ന ആവേശോജ്ജ്വലമായ സ്വീകരണമാണ് സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്നത്. മണ്ഡലത്തിന്റെ വികസനത്തിനായി ചെയ്യാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ ജനങ്ങളോട് വിശദീകരിച്ച് അവരുടെ പിന്തുണ വോട്ടായി ഉറപ്പാക്കുന്ന ശൈലിയാണ് ഇടതുസ്ഥാനാര്‍ത്ഥിയുടേത്.

സിപിഐഎം ജില്ലാ സെക്രട്ടറിയായിരിക്കുമ്പോള്‍ ചെറിയനാട്ടെ വിവിധയിടങ്ങളിലെ നിരവധി ജനകീയ വിഷയങ്ങളില്‍ ഇടപെട്ടിട്ടുള്ള നേതാവാണ് സജി ചെറിയാന്‍.

സ്ഥാനാര്‍ത്ഥിയായി അദ്ദേഹമെത്തുമ്പോള്‍ എല്ലാ സ്വീകരണ കേന്ദ്രങ്ങളും പരിചയം പുതുക്കല്‍ വേദികളായിരുന്നു. സ്ഥാനാര്‍ത്ഥിയെ ആവേശത്തോടെ വരവേറ്റ നാട്ടുകാര്‍ ഒരോ വോട്ടും ഇടതുപക്ഷത്തിന് നല്‍കുമെന്ന് ഉറപ്പാക്കിയാണ് പര്യടനം വിജയമാക്കുന്നത്. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ യുവജനസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News