എന്തൊരു ‘ദ്രാവിഡാ’ണ് ഈ ക്ലാസ് റൂം; അധ്യാപകന്‍റെ മുഖത്തടിച്ച് വിദ്യാര്‍ഥി; തൂക്കിയെടുത്ത് വിദ്യാര്‍ഥിയെ തറയിലടിച്ച് അധ്യാപകന്‍; ഞെട്ടിക്കുന്ന വീഡിയോ ചര്‍ച്ചയാകുന്നു

വിദ്യ പറഞ്ഞുകൊടുക്കുന്ന അധ്യാപകന്‍ ദൈവതുല്യനാണെന്നാണ് പണ്ടുമുതല്‍ നമ്മള്‍ പഠിച്ചത്. എന്നാല്‍ അമേരിക്കയിലെ ഒരു ക്ലാസ്റൂമില്‍ നടന്ന സംഭവങ്ങള്‍ ആരെയും ഞെട്ടിക്കുന്നതാണ്.

അമേരിക്കന്‍ പ്രവൃശ്യയിലെ സ്കൂളിലാണ് ലോകത്തെ തന്നെ നാണം കെടുത്തുന്ന സംഭവം ഉണ്ടായത്. പഠിപ്പിക്കുന്നതിനിടെ ദേഷ്യപ്പെട്ട അധ്യാപകനോട് തട്ടിക്കയറുകയായിരുന്നു വിദ്യാര്‍ഥി. അധ്യാപകനും വിട്ടുകൊടുത്തില്ല.

ഇതോടെ രംഗം കലുഷിതമായി. ദേഷ്യം അടക്കാനാകാതെ വിദ്യാര്‍ഥി അധ്യാപകനെ നെഞ്ചുകൊണ്ട് ആദ്യം ഇടിച്ചു. അധ്യാപകന്‍ പ്രതിരോധിച്ചതോടെ വിദ്യാര്‍ഥികള്‍ കൂട്ടംകൂടി.

രോഷാകുലനായ വിദ്യാര്‍ഥി അധ്യാപകന്‍റെ മുഖത്ത് ആഞ്ഞടിക്കാന്‍ മടികാട്ടിയില്ല. ഇതോടെ ഗുരുപാഠങ്ങളൊക്കെ അധ്യാപകനും മടക്കിവെച്ചു. വിദ്യാര്‍ഥിയെ തൂക്കിയെടുത്ത് നിലത്തടിക്കുകയായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പുണ്ടായ സംഭവത്തിന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News