പശ്ചിമ ബംഗാളില്‍ മമതാ സര്‍ക്കാര്‍ ജനാധിപത്യത്തെ കശാപ്പു ചെയ്യുകയാണെന്ന് സീതാറാം യെച്ചൂരി; രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും

പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമത്തില്‍ ഇതുവരെ എട്ട് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടമായി.നിരവധിപ്പേര്‍ക്ക് പരുക്കും പറ്റിയിട്ടുണ്ട്. സൗത്ത് 24 പര്‍ഗനായില്‍ സിപിഎം പ്രവര്‍ത്തകനേയും ഭാര്യയേയും തീവെച്ച് ചുട്ടുകൊന്നു.

ആക്രമികള്‍ പോളിങ് ബൂത്തുകള്‍ പിടിച്ചെടുകുകയും ബാലറ്റ് പെട്ടികള്‍ തീവെച്ച് നശിപ്പിക്കുകയും ചെയ്തു. അതേസമയം മമതാ സര്‍ക്കാര്‍ ജനാധിപത്യത്തെ കശാപ്പു ചെയ്യുകയാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.ഇതുവരെ 56 ശതമാനം പോളിങ് രേഖപ്പെടുത്തി.

മറ്റു പാര്‍ട്ടി പ്രവര്‍ത്തകരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പോലും സമ്മതിക്കാത്ത തൃണമൂല്‍ പ്രവര്‍ത്തകര്‍ വോട്ടെടുപ്പിനിടെ വ്യാപക ആക്രമണങ്ങളാണ് അഴിച്ചു വിട്ടത്. സൗത്ത് 24 പര്‍ഗനായില്‍ സിപിഎം പ്രവര്‍ത്തകനായ ദിബു ദാസിനെയും ഭാര്യ ഉഷാ ദാസിനെയും തൃണമൂല്‍ പ്രവര്‍ത്തകര്‍ വീട്ടിന് തീയ്യിട്ട് ചുട്ടു കൊന്നു.

നന്ദിഗ്രാമില്‍ വോട്ടു ചെയ്യാനെത്തിയ സിപിഐഎം പ്രവര്‍ത്തകന്റെ കൈ വിരല്‍ വിച്ഛേദിച്ചു. അസനോള്‍, സൗത്ത് 24 പര്‍ഗാന, കൂച്ച് ബെഹാര്‍, ബീര്‍പ്പോള എന്നിവടങ്ങളിലാണ് അക്രമസംഭവങ്ങള്‍ കൂടുതലും അരങ്ങേറിയത്. കൂച്ച് ബെഹാറില്‍ ഉണ്ടായ ആക്രമണത്തില്‍ 20 സിപിഐഎം പ്രവര്‍ത്തകര്‍ക്കാണ് പരുക്കേറ്റിരിക്കുന്നത്.

പോളിങ് ബൂത്തിലേക്ക് വരുന്ന മറ്റു പാര്‍ട്ടികാരെ നിയന്ത്രണരേഖ വരച്ച് ഭയപ്പെടുത്തുന്ന സാഹചര്യമടക്കം പശ്ചിമബംഗാളിലുണ്ടായി.ആക്രമണങ്ങള്‍ക്കെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

മമതാ സര്‍ക്കാര്‍ ജനാധിപത്യത്തെ കശാപ്പു ചെയ്യുകയാണെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. സുക്താബേരി ജില്ലയില്‍ തൃണമൂല്‍-ബിജെപി സംഘര്‍ഷത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരസ്പരമുള്ള സംഘര്‍ഷത്തില്‍ ഒരു തൃണമൂല്‍ പ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു. ബാലറ്റ് പേപ്പറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ വ്യാഴാഴ്ചയാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News