മതസൗഹാർദ്ദത്തിന്‍റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുതന്നെ ആത്മീയരംഗത്ത് നിലയുറപ്പിച്ച വ്യക്തിത്വം; ശബരിമല തന്ത്രി കണ്ഠര് മഹേശ്വരരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രിയുടെ അനുശോചനം

ശബരിമല തന്ത്രി കണ്ഠര് മഹേശ്വരരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ശബരിമലയുടെ ആത്മീയ ഔന്നത്യത്തിന്റെ പ്രതീകമായിരുന്നു കണ്ഠര് മഹേശ്വരരെന്ന്‌ മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

മതസൗഹാർദ്ദത്തിന്റേതായ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുതന്നെ ആത്മീയരംഗത്ത് വ്യാപരിക്കുന്നതിൽ അദ്ദേഹം മാതൃകാപരമായ പങ്കാണ് വഹിച്ചത്. ശബരിമലയുടെ പ്രശസ്തി ദേശീയ അന്തർദേശീയ തലങ്ങളിലേക്ക് എത്തിക്കാൻ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ സാമൂഹ്യ രംഗത്തിന് പൊതുവിലും ആത്മീയരംഗത്തിന് വിശേഷിച്ചും തീരാനഷ്ടമാണ് കണ്ഠര് മഹേശ്വരരുടെ വിയോഗമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here