ഇടുക്കി എഞ്ചിനീയറിങ്‌ കോളേജ്‌ വിദ്യാര്‍ഥി മരിച്ച നിലയില്‍

ഇടുക്കി എഞ്ചിനീയറിങ്‌ കോളേജ്‌ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട്‌ പാലശ്ശേരി പറമ്പില്‍ ചാമിയുടെ മകന്‍ ഹാപ്പി എന്ന്‌ വിളിക്കുന്ന അനന്ദുവിനെയാണ്‌ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌.

സഹപാഠികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിലായിരുന്നു മൃതദേഹം. കഴിഞ്ഞ ദിവസം പരീക്ഷക്കിടെ കോപ്പിയടിച്ചെന്ന്‌ ആരോപിച്ച്‌ വിദ്യാര്‍ത്ഥിക്കെതിരെ നടപടി എടുത്തിരുന്നു.

ഇതേ തുടര്‍ന്നുള്ള മനോവിഷമമാകാം വിദ്യാര്‍ത്ഥിയെ മരണത്തിലേക്ക്‌ നയിച്ചതെന്ന്‌ കോളേജ്‌ അധികൃതര്‍ പ്രതികരിച്ചു.

ഇലക്ട്രോണിക്‌സ്‌ ആന്റ്‌ കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു 23 കാരനായ അനന്ദു. സംഭവത്തില്‍ ഇടുക്കി പൊലീസ്‌ തുടര്‍നടപടികള്‍ സ്വീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here