അരുൺ ജയ്‌റ്റ്‌ലിയുടെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം

ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രീയയ്ക്ക് വിധേയനായി. ശസ്ത്രക്രീയ വിജയകരമായി പൂര്‍ത്തിയാക്കിയെന്നും ജയ്റ്റ്ലിയും വൃക്കദാനം ചെയ്ത വ്യക്തിയും സുരക്ഷിതരാണെന്നും എയിംസ് ആശുപത്രി മാധ്യമ വിഭാഗം തലവന്‍ ഡോ. ആരതി വിജ് പ്രസ്താവനയില്‍ അറിയിച്ചു.

65 കാരനായ ജയ്റ്റ്ലിയെ ശനിയാഴ്ചയാണ് എയിംസില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് ശസ്ത്രക്രീയയ്ക്ക് വിധേയനാക്കിയത്.

വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് നാളുകളായി അദ്ദേഹം ചികിത്സയിലായിരുന്നു. മന്ത്രാലയത്തില്‍നിന്ന് വിട്ടുനിന്ന് വസതിയിലിരുന്നായിരുന്നു ജയ്റ്റലി കഴിഞ്ഞ കുറച്ചു മാസങ്ങളായി ചുമതലകള്‍ നിര്‍വഹിച്ചിരുന്നത്. വൃക്കരോഗത്തെക്കുറിച്ച് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

നിയന്ത്രിത സാഹചര്യങ്ങളിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും ജയ്റ്റ്ലി പറഞ്ഞു. വിദേശ യാത്രകളടക്കം റദ്ദു ചെയ്തിരുന്നു. പ്രമേഹ ബാധിതനായ ജയ്റ്റ്ലി ശരീരഭാരം കുറയ്ക്കുന്നതിനുള്ള ബാരിയാട്രിക് ശസ്ത്രക്രീയയ്ക്ക് മുന്‍പ് വിധേയനായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News