സോളാർ കമ്മീഷൻ റിപ്പോർട്ട്; ഉമ്മൻ ചാണ്ടിയുടെ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

സോളാർ കമ്മീഷൻ റിപ്പോർട് ചോദ്യം ചെയ്ത് ഉമ്മൻ ചാണ്ടി സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കമ്മീഷൻ റിപ്പോർട്ടും കമ്മീഷന്റെ ശുപാർശകളുടെ അടിസ്ഥാനത്തിൽ കേസെടുത്ത സർക്കാർ നടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഉമ്മൻ ചാണ്ടി കോടതിയെ സമീപിച്ചിട്ടുള്ളത്.

സരിതാ നായരുടെ കത്ത്  സംശയാസ്പദമാണെന്നും കത്തിന്റെ അടിസ്ഥാനത്തിൽ മാത്രമുള്ള റിപ്പോർട് തന്റെ അന്തസ് തകർക്കുന്നതാണെന്നുമാണ് ഉമ്മൻ ചാണ്ടിയുടെ വാദം.

ടേംസ് ഓഫ് റഫറൻസ് വിപുലീകരിച്ച കമ്മിഷന്റെ നടപടി നിയമ വിരുദ്ധമാണെന്നും ഉമ്മൻ ചാണ്ടി ഹർജിയിൽ ആരോപിക്കുന്നു.

തനിക്കെതിരായ പരാമർശങ്ങൾ നീക്കണമെന്ന മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചുർ രാധാകൃഷ്ണന്റെ ഹർജിയിലും കോടതി വിധി പറയും,

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here