പശ്ചിമബംഗാളില്‍ മമതാ സർക്കാരിന്റെ ജനാധിപത്യധ്വംസനം; തൃണമൂൽ ആക്രമണത്തിൽ പ്രതിഷേധിക്കുക: കോടിയേരി

തൃണമൂൽ കോൺഗ്രസിന്റെ ആക്രമണങ്ങളിലും പശ്ചിമബംഗാൾ സർക്കാരിന്റെ ജനാധിപത്യധ്വംസനങ്ങളിലും ശക്തിയായി പ്രതിഷേധിക്കാൻ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പ്രസ‌്താവനയിൽ അഭ്യർഥിച്ചു.

സിപിഐ എം പ്രവർത്തകനെയും ഭാര്യയെയും തീവച്ചുകൊന്നത‌് കൂടാതെ ആറുപേർകൂടി തൃണമൂൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു‌. ബംഗാളിലെ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ തൃണമൂൽ സർക്കാർ പ്രഹസനമാക്കിമാറ്റി. നാമനിർദേശപത്രിക സമർപ്പിക്കുന്നതിന്‌ സ്വാതന്ത്ര്യം നിഷേധിച്ചു.

സുപ്രീംകോടതി ഇടപെട്ട്‌ 20,000 സ്ഥലങ്ങളിൽ നാമനിർദേശപത്രിക സമർപ്പിക്കുന്നതിന്‌ അവസരമൊരുക്കിയെങ്കിലും പ്രചാരണം നടത്താനോ വോട്ട്‌ ചെയ്യുന്നതിനോ അനുവദിച്ചില്ല. ഭീകരമായ ആക്രമണമാണ്‌ ബംഗാളിൽ കെട്ടഴിച്ചുവിട്ടത്‌. ബോംബും തോക്കുമെല്ലാം യഥേഷ്ടം ഉപയോഗിച്ചു.

ആക്രമണങ്ങൾ പകർത്തിയ മാധ്യമവാഹനങ്ങൾ തീവയ‌്ക്കുകയും ക്യാമറകൾ തല്ലിത്തകർക്കുകയും ചെയ്‌തു‌. ഫാസിസ്റ്റ്‌ രീതിയിലുള്ള ആക്രമണങ്ങളാണ്‌ ബംഗാളിൽ നടക്കുന്നത്‌. ഇത്‌ അപകടകരമാണ‌്‐ കോടിയേരി പ്രസ്‌താവനയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here