ഭാര്യയുടെ മരണത്തിനുത്തരവാദിയായ ശശി തരൂരിനെതിരെ നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുമോ?; കോണ്‍ഗ്രസിന് ഇരട്ടത്താപ്പെന്ന് എംവി ജയരാജന്‍

സ്വന്തം ഭാര്യയുടെ മരണത്തിനുത്തരവാദിയെന്ന് ദില്ലി പോലീസ് കേസ് രജിസ്റ്റർ ചെയ്ത കോൺഗ്രസ് നേതാവ് ശശിതരൂർ എം.പി. സ്ഥാനത്ത് തുടരുന്നത് നിയമപരമായും ധാർമ്മികമായും ഒട്ടും ശരിയല്ല.

പത്തുവർഷം വരെ കഠിനതടവ് വിധിക്കാവുന്ന ഗാർഹികപീഡനവും ആത്മഹത്യാ പ്രേരണ കുറ്റവുമാണ് തരൂറിന് നേർക്ക് പോലീസ് ചേർത്തിരിക്കുന്നത്. ഇതാവട്ടെ, സാധാരണക്കാരനായിരുന്നുവെങ്കിൽ ഉടൻ തന്നെ അറസ്റ്റുചെയ്ത് ജയിലിലടക്കേണ്ട കുറ്റവുമാണ്. എം.പി. ആയതുകൊണ്ട് അറസ്റ്റുചെയ്യുന്നില്ലെന്നാണ് ഡൽഹി പോലീസ് വ്യക്തമാക്കിയത്.

കോടതിയിൽ മെയ് 24ന് ഹാജരായാൽ കോടതി തന്നെ ജയിലിലടക്കട്ടെ എന്നതാണ് പോലീസ് നിലപാട്. കോൺഗ്രസ്സാണ് ജനങ്ങളോട് മറുപടി പറയേണ്ടത്. സ്ത്രീസുരക്ഷ ഏറെ ചർച്ചചെയ്യപ്പെടുന്ന ഒരു കാലത്ത്, ഗാർഹിക പീഡനത്താൽ കോൺഗ്രസ് നേതാവിന്റെ ഭാര്യ തന്നെ ആത്മഹത്യചെയ്യുന്നു.

പ്രതിപക്ഷനേതാവും കെപിസിസി അദ്ധ്യക്ഷനും ശശി തരൂരിനെ പരസ്യമായി ന്യായീകരിക്കാൻ രംഗത്തുവന്നു. കോൺഗ്രസ്സിന്റെ പാരമ്പര്യം അതാണ്. സ്വന്തം പാർട്ടിക്കാർ ക്രിമിനൽ കേസിൽ പ്രതികളായാൽ അത് രാഷ്ട്രീയപ്രേരിതം.

രാഷ്ട്രീയ എതിരാളികൾ കേസിൽ പ്രതികളായാൽ അവർ ക്രിമിനലുകൾ. ഇതാണ് കോൺഗ്രസ്സ് നേതൃത്വത്തിന്റെ ഇരട്ടത്താപ്പ്. ഇത് ജനങ്ങൾ തിരിച്ചറിയും. ഒരു ചോദ്യത്തിന് കോൺഗ്രസ് നേതൃത്വം ഉത്തരം നൽകണം.

ഗാർഹിക പീഢനത്താൽ സ്വന്തം ഭാര്യ ആത്മഹത്യചെയ്യേണ്ടിവന്നതിന് ഉത്തരവാദിയായ ശശിതരൂരിനെതിരെ നടപടിയെടുക്കാൻ തയ്യാറാകുമോ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News