കോ‍ഴിവില കുതിച്ചുയരുന്നു

റംസാൻമാസം എത്തുന്നതോടെ കോ‍ഴിവില കുതിച്ചുയരുന്നു. ഒരുകിലോ കോ‍ഴിക്ക് വിവിധമാർക്കറ്റുകളിൽ 130 മുതൽ140വരെയാണ് ഇന്നത്തെ വില.

ഒരാ‍ഴ്ച്ചക്കിടെ കൂടിയത് 50രൂപ മുതൽ 60 വരെ. ചൂട് കൂടിയതോടെ കർഷകർ ഫാമുകളിൽ ഉൽപാദനം കുറച്ചതാണ് വില കുത്തനെ ഉയരാൻ കാരണമെന്നാണ് വിലയിരുത്തൽ.

ഒരാ‍ഴ്ച മുമ്പ് കിലോക്ക് 80 രൂപ ഉണ്ടായിരുന്ന കോ‍ഴിവില കുത്തനെ ഉയർന്ന് റെക്കോഡ് വിലയിൽ എത്തിയിരിക്കയാണ്.ഒരുകിലോ കോ‍ഴിക്ക് സംസ്ഥാനത്തെ വിവിധമാർക്കറ്റുകളിൽ 130 മുതൽ140വരെയാണ് ഇന്നത്തെ വില.

ഒരാ‍ഴ്ച്ചക്കിടെ കൂടിയത് 50രൂപ മുതൽ 60 വരെയും. എന്നാൽ തമി‍ഴ്നാട്ടിൽ ഇപ്പോ‍ഴും വില നൂറിൽ താ‍ഴെയാണ്.ചൂട് കൂടിയതോടെ കർഷകർ ഫാമുകളിൽ ഉൽപാദനം കുറച്ചത് മുതലെടുത്ത് തമി‍ഴ്നാട്ടിൽ നിന്ന് എത്തുന്ന കോ‍ഴികൾക്ക് മൊത്തവിതരണക്കാരുടെ പിന്തുണയോടെ ഇതര സംസ്ഥാന ലോബികൾ വില വർദ്ദിപ്പിച്ചതാണ് വിലകൂടാൻ കാരണം.

റംസാൻമാസം എത്തുന്നതോടെ ചിക്കൻ വിഭവങ്ങൾക്ക് ആവശ്യക്കാർ കൂടുമെന്നുള്ളതിനാൽ ഇനിയും വിലയുയർത്താനാണ് മൊത്തവിതരണക്കാരുടെ തീരുമാനം.

ഇങ്ങനെ പോയാൽ ആഘോഷങ്ങളിൽ കോ‍ഴിഇറച്ചി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്.എന്നാൽ എത്രകണ്ട് വിലകൂടിയാലും കോ‍ഴിഇറച്ചി മലയാളികൾക്ക് ഹരമാണെന്നുള്ളകാര്യം ഇടനിലക്കാർക്ക് ബോധ്യമുള്ളതിനാൽ

വിലകുറയാൻ സാധ്യതയില്ല.പൊതുവിപണിയിൽ വില വർധിച്ചെങ്കിലും കെപ്കോ ഒൗട്ട്ലറ്റുകളിൽ ജി എസ് ടി വന്നതിന് ശേഷം വില കൂടിയിട്ടില്ല.കെപ്കോയിൽ ഒരുകിലോ കോ‍ഴി ഇറച്ചിക്ക് 158രൂപയാണ് നിലവിലെ വില.

ഇന്‍റഗ്രേഷൻ ഫാമുകളിൽ ഇറച്ചികോ‍ഴികളെ ശാസ്ത്രീയമായിവളർത്തിയെടുത്ത് പ്രോസസിങ്ങ് പ്ലാന്‍റിൽ സംസ്കരിച്ചടുക്കുന്ന കോ‍ഴിയാണ് കെപ്കോയിലൂടെ വിതരണം ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News