സമാധാനം തകര്‍ത്ത് ആര്‍എസ്എസ്; കണ്ണൂരില്‍ സിപിഐഎം ലോക്കല്‍ കമ്മറ്റി ഒാഫീസ് ആര്‍എസ്എസ് ക്രിമിനലുകള്‍ തകര്‍ത്തു

സിപിഐ എം കക്കാട് ലോക്കൽ കമ്മിറ്റി ഓഫീസും ഷെർട്ടറും ആർഎസ‌്എസ്സുകാർ തകർത്തു. സ്പിന്നിങ‌് മില്ലിന് സമീപം പ്രവർത്തിക്കുന്ന ബി ടി ആർ മന്ദിരമാണ് തിങ്കളാഴ്ച പുലർച്ചെ ഒന്നോടെ ഇരുചക്ര വാഹനത്തിലെത്തിയ ക്രിമിനൽ സംഘം തകർത്തത്.

ഓഫീസിന്റെ ജനൽചില്ലുകൾ പൂർണമായും തകർത്തു. വാതിൽ തകർത്ത് അകത്ത് കയറാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മിൽ വർക്കേഴ്സ് യൂണിയൻ ഓഫീസും ഇതേ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. സമീപപ്രദേശത്തെ നിരവധി പാർടി കൊടിമരങ്ങളും കൊടികളും നശിപ്പിച്ചു.

ലക്ഷ്മണൻ കടക്ക് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം പൂർണമായും തകർത്തു. വേനൽചൂടിൽ യാത്രക്കാർക്ക് ആശ്വാസമേകാൻ സ്ഥാപിച്ച കുടിവെള്ള ഭരണിയും തകർത്തിട്ടുണ്ട്.

റിജു, രാഹുൽ, നിധിൻ, രാഗേഷ് എന്നീ ക്രിമിനലുകളുടെ നേതൃത്വത്തിലാണ് അക്രമം നടത്തിയത‌്. കക്കാട്, എടചൊവ്വ സ്വദേശികളാണ് ഇവർ. കഴിഞ്ഞ ദിവസം എടചൊവ്വയിലെ കല്യാണ വീട്ടിലാണ് ഗൂഢാലോചന നടന്നതെന്ന് കരുതുന്നു. പൊലീസിനെ ആക്രമിച്ചതുൾപ്പെടെ നിരവധി ക്രിമിനൽ കേസിലെ പ്രതികളാണ് ഇവരെല്ലാം.

ഓഫീസ് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജനും മറ്റ് നേതാക്കളും സന്ദർശിച്ചു. വർഗീയ കലാപം സൃഷ്ടിക്കാനുള്ള ആർഎസ്എസ്﹣ ബിജെപി ശ്രമമാണ് ആക്രമണത്തിന് പിറകിലെന്ന് ജയരാജൻ പറഞ്ഞു.

സമാധാനാന്തരീക്ഷം നിലനിൽക്കുമ്പോഴാണ് എല്ലാവരും ആദരിക്കുന്ന ബാബുവിനെ മാഹിയിൽ കൊലപ്പെടുത്തിയത്. കേരളത്തിൽ പ്രത്യേകിച്ച് കണ്ണൂരിൽ ഒരിക്കലും സമാധാനം നിലനിൽക്കരുതെന്ന് ആഗ്രഹിക്കുന്നവരാണ് ആർഎസ്എസ്﹣ ബിജെപി നേതൃത്വമെന്നും ജയരാജൻ പറഞ്ഞു.

സംസ്ഥാന കമ്മിറ്റി അംഗം കെ പി സഹദേവൻ, എം പ്രകാശൻ, എം ഷാജർ, കെപി സുധാകരൻ, പോത്തോടി സജീവൻ, പള്ള്യത്ത് ശ്രീധരൻ, കാടൻ ബാലകൃഷ്ണൻ, പി പ്രശാന്തൻ തുടങ്ങിയ നേതാക്കളും ഓഫീസിലെത്തി. ലോക്കൽ സെക്രട്ടറി എം വി സഹദേവൻ പൊലീസിൽ പരാതി നൽകി.

അക്രമത്തിൽ പ്രതിഷേധിച്ച് അരയാൽതറയിൽ പ്രകടനവും പൊതുയോഗവും നടത്തി. എം ഷാജർ, പള്ള്യത്ത് ശ്രീധരൻ എന്നിവർ സംസാരിച്ചു. കാടൻ ബാലകൃഷ്ണൻ അധ്യക്ഷനായി. എം വി സഹദേവൻ സ്വാഗതം പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News