കര്‍ണാടകയില്‍ ബിജെപി; കോണ്‍ഗ്രസിന് ദയനീയ തകര്‍ച്ച; കരുത്ത് ചോരാതെ ജെഡിഎസ് #LiveUpdates

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ബിജെപി കേവല ഭൂരിപക്ഷം നേടുമെന്ന് ഉറപ്പായി.

ഫലം പ്രഖ്യാപിക്കുന്ന 222 മണ്ഡലങ്ങളില്‍ 112 സീറ്റുകളില്‍ ബിജെപി മുന്നിലാണ്. ഭരണകക്ഷിയായ കോണ്‍ഗ്രസ് 68 സീറ്റുകളിലേക്ക് ചുരുങ്ങി. 40 സീറ്റുകളില്‍ ജെഡിഎസും ലീഡ് ചെയ്യുന്നു.

രണ്ടു മണ്ഡലങ്ങളില്‍ മത്സരിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയില്‍ പരാജയപ്പെട്ടു, ബദാമിയില്‍ ലീഡ് ചെയ്യുന്നുണ്ട്.

ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി യെദ്യൂരപ്പ ശിക്കാരിപുരയില്‍ നിന്നും വിജയിച്ചു. ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി രാമനഗരയില്‍ ലീഡ് ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News