‘സിദ്ധരാമയ്യയുടെ മനോഭാവമാണ് തോല്‍വിക്ക് കാരണം’

ബംഗളൂരു: ജനങ്ങള്‍ സിദ്ധരാമയ്യയെ വെറുത്തെന്നും അതുകൊണ്ടാണ് ജനം അദ്ദേഹത്തെ അധികാരത്തില്‍ നിന്നും പുറത്താക്കിയതെന്നും ജെഡിഎസ് നേതാവ് ജി.ടി ദേവഗൗഡ.

‘സിദ്ധരാമയ്യയുടെ മനോഭാവമാണ് അദ്ദേഹത്തിന്റെ തോല്‍വിക്ക് കാരണം. എല്ലാവരെയും ആക്രമിച്ചുകൊണ്ടുള്ള സംസാരമായിരുന്നു അദ്ദേഹത്തിന്റേയും. യാതൊരു നിയന്ത്രണവുമില്ലാതെ അദ്ദേഹം സംസാരിച്ചുകൊണ്ടേയിരുന്നു. ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്ത മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം.- ദേവഗൗഡ പറയുന്നു.

ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ 13000ത്തിലേറെ വോട്ടുകള്‍ക്കാണ് സിദ്ധരാമയ്യയെ ദേവ ഗൗഡ പരാജയപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here