തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം; ചെയ്യാവുന്നതിന്റെ പരമാവധി രാഹുല്‍ ചെയ്തു

ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പിലെ കനത്തതോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം.

തോല്‍വിയുടെ ഉത്തരവാദിത്തം പൂര്‍ണമായും തങ്ങള്‍ ഏറ്റെടുക്കുകയാണെന്ന് മന്ത്രി ഡി.കെ ശിവ്കുമാര്‍ പറഞ്ഞു.

‘രാഹുല്‍ ഗാന്ധി അദ്ദേഹത്തിന് ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തിട്ടുണ്ട്. തോല്‍വിക്ക് കാരണം ഞങ്ങള്‍ മാത്രമാണ്. പ്രാദേശിക നേതൃത്വമാണ്. തെരഞ്ഞെടുപ്പിനെ ശരിയായ രീതിയില്‍ കൊണ്ടുപോകുന്നതില്‍ ഞങ്ങള്‍ക്ക് ചില പിഴവുകള്‍ സംഭവിച്ചിട്ടുണ്ട്. അതുതന്നെയാണ് തോല്‍വിക്ക് കാരണം’.-ഡി.കെ ശിവകുമാര്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News