മിന്നും വിജയം നേടി മലയാളികളും; തകര്‍ത്തെറിഞ്ഞത് ബിജെപിയെ

ബംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച മലയാളി കെ.ജെ ജോര്‍ജ് വിജയിച്ചു.

സര്‍വഞ്ജനഗറില്‍ ബിജെപിയുടെ എം.എന്‍ റെഡ്ഢിയെ പരാജയപ്പെടുത്തിയാണ് ജോര്‍ജ് വിജയിച്ചത്. ജോര്‍ജ് 69, 673 വോട്ട് നേടിയപ്പോള്‍ റെഡ്ഢിക്ക് 12,155 വോട്ടു മാത്രമാണ് ലഭിച്ചത്.

മംഗലാപുരത്ത് മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി യുടി ഖാദറും വിജയിച്ചു. തുടര്‍ച്ചയായി നാലാം തവണ ജയിച്ചപ്പോള്‍ ഭൂരിപക്ഷം 15,000 വോട്ടുകളായി കുറഞ്ഞു. കഴിഞ്ഞ തവണ 29,000 ആയിരുന്നു ഭൂരിപക്ഷം.

ശാന്തി നഗറില്‍ എന്‍.എ ഹാരിസും വിജയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News