‘കാവിക്കൊടി’ കാട്ടി ഗവര്‍ണര്‍; കോണ്‍ഗ്രസ് പ്രതിനിധി സംഘത്തെ കാണാന്‍ കൂട്ടാക്കിയില്ല; വജുഭായ് വാലാ മോദിയുടെ വാലാകുന്നുവെന്ന് വിമര്‍ശനം

കര്‍ണാടകയില്‍ രാഷ്ട്രീയം കളിച്ച് സംസ്ഥാന ഗവര്‍ണര്‍ വജുഭായ് വാലാ. സര്‍ക്കാര്‍ രൂപീകരണവാദവുമായി കാണാനെത്തിയ കോണ്‍ഗ്രസ് പ്രതിനിധിസംഘത്തെ കാണാന്‍ ഗവര്‍ണര്‍ കൂട്ടാക്കിയില്ല. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ ജി പരമേശ്വരയുടെ നേതൃത്വത്തിലെത്തിയ സംഘത്തെയാണ് ഗവര്‍ണര്‍ വാലാ മടക്കിയയച്ചത്.

സംസ്ഥാന ഗവര്‍ണറെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കാനുള്ള മോദിയുടെ നീക്കമായാണ് ഇതിനെ രാഷ്ട്രീയ വൃത്തങ്ങള്‍ കാണുന്നത്. ആര്‍എസ്എസ് നേതാവും  ഗുജറാത്തിലെ മുന്‍ ബിജെപി സര്‍ക്കാരില്‍ മന്ത്രിയും സ്പീക്കറുമായിരുന്ന വാലയുടെ നീക്കങ്ങള്‍ക്കെതിരെ പരക്കെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

ജെഡിഎസിന്‍റെ നേതൃത്വത്തില്‍ മന്ത്രിസഭയുണ്ടാക്കാനുള്ള നീക്കങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാമെന്ന് ഉറപ്പ് നല്‍കിയ കോണ്‍ഗ്രസ് ജെഡിഎസിന് നിരുപാധിക പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ തങ്ങളെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്ന അവകാശവാദവുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. അമിത്ഷായുടെ നേതൃത്വത്തില്‍ രാഷ്ട്രീയ കളി കളിക്കാനുള്ള നീക്കവും ബിജെപി നടത്തുകയാണ്. 4 കേന്ദ്രമന്ത്രിമാര്‍ ബംഗലുരുവിലേക്ക് തിരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News