കരുനീക്കങ്ങളുമായി ബിജെപിയും; സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിക്കും; യെദ്യൂരപ്പ ഗവര്‍ണറെ കാണും

കര്‍ണാടകയില്‍ ഒറ്റയ്ക്ക് അധികാരത്തിലേറാമെന്ന പ്രതീക്ഷകള്‍ അവസാനിച്ചിട്ടും പുതിയ കരുനീക്കങ്ങളുമായി ബിജെപിയും രംഗത്തെത്തി. സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിക്കുമെന്ന് യെദ്യൂരപ്പ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഗവര്‍ണറെ കാണുമെന്നും അദ്ദേഹം അറിയിച്ചു.

കോണ്‍ഗ്രസിന്‍റേത് രാഷ്ട്രീയക്കളിയാണെന്ന് വിമര്‍ശിച്ച യെദ്യൂരപ്പ കടുത്ത വിമര്‍ശനങ്ങളും ഉന്നയിച്ചു. പിന്‍വാതിലിലൂടെ അധികാരത്തിലേറുന്നത് അധാര്‍മ്മികമാണെന്നാണ് അദ്ദേഹം പറയുന്നത്. ജനവിധി അട്ടിമറിക്കുകയാണെന്നും യെദ്യൂരപ്പ വിമര്‍ശിച്ചു.

എന്നാല്‍ ബിജെപിയുടെ വിമര്‍ശനങ്ങളെ കോണ്‍ഗ്രസ് പുച്ഛിച്ച് തള്ളി. ഗോവയടക്കമുള്ള സംസ്ഥാനങ്ങളിലെ ബിജെപിയുടെ അധാര്‍മ്മികത ചൂണ്ടികാട്ടിയാണ് കോണ്‍ഗ്രസിന്‍റെ തിരിച്ചടി.

അതേസമയം കര്‍ണാടകയില്‍ ഗവര്‍ണറുടെ തീരുമാനം നിര്‍ണായകമാകുയാണ്. സര്‍ക്കാരുണ്ടാക്കാന്‍ ആരെ ആദ്യം ക്ഷണിക്കുമെന്നറിയാനായി രാജ്യം ഉറ്റുനോക്കുകയാണ്. മോദിയുടെ അടുപ്പക്കാരന്‍ കൂടിയായ വജുഭായ് വാലയില്‍ നിന്ന് ജനാധിപത്യപരമായ തീരുമാനമുണ്ടാകുമോയെന്ന് കണ്ടറിയണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News