കുമാരസ്വാമി മുഖ്യമന്ത്രി; ഉപമുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസിന്; 14 മന്ത്രിമാരും ജെഡിഎസില്‍ നിന്ന്; രാഷ്ട്രീയധാരണകള്‍ ഇങ്ങനെ

ബംഗളൂരു: കര്‍ണാടകയില്‍ ജെഡിഎസിനെ ഒപ്പം നിര്‍ത്തി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിന് പിന്നാലെ ഇരുപാര്‍ട്ടികളും തമ്മിലുള്ള രാഷ്ട്രീയധാരണകള്‍ക്ക് രൂപമായി.

ജെഡിഎസിന്റെ കുമാരസ്വാമി മുഖ്യമന്ത്രിയാകും. ഉപമുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസിന് നല്‍കും. 14 മന്ത്രിമാര്‍ ജെഡിഎസില്‍ നിന്നും ബാക്കി മന്ത്രിമാര്‍ കോണ്‍ഗ്രസില്‍ നിന്നും ആയിരിക്കും.

ഇതിനിടെ രാഷ്ട്രീയം കളിച്ച് സംസ്ഥാന ഗവര്‍ണര്‍ വജുഭായ് വാലാ രംഗത്തെത്തി.

സര്‍ക്കാര്‍ രൂപീകരണവാദവുമായി കാണാനെത്തിയ കോണ്‍ഗ്രസ് പ്രതിനിധി സംഘത്തെ കാണാന്‍ ഗവര്‍ണര്‍ കൂട്ടാക്കിയില്ല. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ ജി പരമേശ്വരയുടെ നേതൃത്വത്തിലെത്തിയ സംഘത്തെയാണ് ഗവര്‍ണര്‍ വാലാ മടക്കിയയച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel