താമരയുടെ തണ്ടൊടിച്ച് സ്വതന്ത്രനും; കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചു

കര്‍ണാടകയില്‍ അധികാരം പിടിക്കാനായി രാഷ്ട്രീയ കളി നടത്തുന്ന ബിജെപിക്ക് തിരിച്ചടി നല്‍കി ജയിച്ച സ്വതന്ത്രസ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചു. സ്വതന്ത്രനായി മത്സരിച്ച് ജയിച്ച നാഗേഷും മറ്റ് സ്വതന്ത്ര എംഎല്‍എമാരും ബിജെപിക്കെതിരായ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചു.

കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ സ്വതന്ത്രരുടെ പിന്തുണ ലഭിക്കുമെന്ന ആത്മവിശ്വാസം ബിജെപിക്കുണ്ടായിരുന്നു. എന്നാല്‍ ജെഡിഎസിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് രംഗത്തുവന്നതോടെ രാഷ്ട്രീയ സ്ഥിതിഗതികള്‍ മാറിമറയുകായിരുന്നു.

ഇതിന് പിന്നാലെയാണ് ബിജെപി അധികാരത്തില്‍ വരുന്നത് തടയുന്നതിന് വേണ്ടി കോണ്‍ഗ്രസ് – ജെഡിഎസ് സര്‍ക്കാരിന് പിന്തുണയുമായി സ്വതന്ത്രരും രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News