കര്‍ണാടക തിരഞ്ഞെടുപ്പ്; അന്തിമചിത്രം ഇതാണ്

രാജ്യം ഉറ്റുനോക്കിയ കര്‍ണാടക തിരഞ്ഞെടുപ്പിന്‍റെ അന്തിമ ചിത്രം വ്യക്തമായി. വീറും വാശിയുമേറിയ പോരാട്ടത്തിനൊടുവില്‍ കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ തന്ത്രങ്ങളുടെ വിജയമാണ് കാണുന്നത്. നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തുള്ള കോണ്‍ഗ്രസ് നീക്കം ജെഡിഎസിനാണ് നേട്ടമായത്.

തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഫലം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

തിരഞ്ഞെടുപ്പിന്‍റെ അന്തിമചിത്രം തെളിയുമ്പോള്‍ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 101 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. 3 സീറ്റുകളില്‍ ലീഡ് ചെയ്യുന്നതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ് 78 സീറ്റുമായി രണ്ടാം സ്ഥാനത്തും ജെഡിഎസ് 37 സീറ്റുമായി മൂന്നാം സ്ഥാനത്തുമെത്തി. ഒരു ബിഎസ്പി സ്ഥാനാര്‍ഥിയും രണ്ട്  സ്വതന്ത്രന്‍മാരും വിജയകൊടി നാട്ടി.

കോണ്‍ഗ്രസിന്‍റെ 78 സീറ്റും ജെഡിഎസിന്‍റെ 37 സീറ്റുകളും കൂടിയാകുമ്പോള്‍ കേവല ഭൂരിപക്ഷത്തിന് വേണ്ട 113 സീറ്റുകള്‍ മറികടക്കാനാകുമെന്നതാണ് സഖ്യ ഭരണത്തിനുള്ള സാധ്യത തെളിച്ചത്. ബിഎസ്പി സ്ഥാനാര്‍ഥിയും സ്വതന്ത്രരും ഈ സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here