ബിജെപിയുടെ പാര്‍ലമെന്‍ററി പാര്‍ടിയോഗം പൂര്‍ത്തിയായി; സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് വാ തുറക്കാതെ അമിത് ഷാ; മോദി പറഞ്ഞത് ഇങ്ങനെ

കര്‍ണ്ണാടകയിലെ അനിശ്ചതത്വത്തിന് പിന്നാലെ ദില്ലിയില്‍ ബിജെപി പാര്‍ലമെന്ററി പാര്‍ടിയോഗം ചേര്‍ന്നു. അമിത് ഷായുടേയും നരേന്ദ്രമോദിയുടേയും അദ്ധ്യക്ഷതയില്‍ ചേര്‍ന്ന് യോഗം തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തി.അതിന് പിന്നാലെ ദേശിയ അസ്ഥാനത്ത് തടിച്ച് കൂടിയ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത മോദി 2019 ല്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറപ്പു നല്‍കി.അതേ സമയം അമിത് ഷാ കര്‍ണാടകയിലെ സര്‍ക്കാര്‍ രൂപീകരിക്കരണത്തെ കുറിച്ച് ഒരുവാക്കു പോലും സംസാരിച്ചില്ല എന്നത് ശ്രദ്ധേയമായി.

കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും സഖ്യ തീരുമാനത്തെ തുടര്‍ന്ന തിരിച്ചടി നേരിട്ട ബിജെപി മുഖം രക്ഷിക്കാന്‍ ജനങ്ങളെ അഭിസബോധന ചെയ്ത് കൊണ്ട് ദേശിയ അസ്ഥാനത്ത് അനുമോദന ചടങ്ങ് സംഘടിപ്പിച്ചു.അതിന് മുമ്പ് പാര്‍ലമെന്ററിയോഗത്തിലും നേതാക്കള്‍ പങ്കെടുത്തു. മോദി, അമിത് ഷാ,രാജ്‌നാഥ് സിങ്, സുഷ്മ സ്വരാജ്, ശിവരാജ് സിങ് ചൗഹാന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

2019 ല്‍ മോദിയുടെ നേതൃത്വത്തില്‍ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും കോണ്‍ഗ്രസ് മുക്ത കേരളത്തിന്റെ ആദ്യ ചവിട്ടു പടിയാണ് കര്‍ണാടകത്തിലെ വിജയമെന്നും അമിത് ഷാ വ്യക്തമാക്കി. ഹിന്ദി ഹൃദയ ഭൂമിയുടെ പാര്‍ട്ടിയാണ് ബിജെപി എന്ന പ്രചരണത്തിനുള്ള മറുപടിയാണ് കര്‍ണാടകയിലെ ജനങ്ങള്‍ നല്‍കിയതെന്ന് മോദി പറഞ്ഞു.

പരസ്യ പ്രചരണത്തിനായി ബിജെപി ചിത്രീകരിച്ചിരിക്കുന്ന ഇന്ത്യന്‍ ഭൂപടത്തില്‍ കര്‍ണാടകയും കാവി പൂശിയിട്ടുണ്ട്. നീണ്ട പ്രസംഗത്തില്‍ കര്‍ണാടകയിലെ സര്‍ക്കാര്‍ രൂപീകരണത്തെ കുറിച്ച ഒരക്ഷരം മിണ്ടിയില്ലെങ്കിലും ഈ പരസ്യ ചിത്രത്തിലെ ഇന്ത്യന്‍ ഭൂപടത്തിന് കാവി പൂശിയതിന് പല അര്‍ത്ഥങ്ങളുമുണ്ടെന്നാണ് നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News