വിശ്വാസമറ്റ തലമുടിയി‍ഴകളല്ല, പ്രതീക്ഷകളുടെ മൈലാഞ്ചിമൊഞ്ച്; കീമോ ചെയ്ത് മുടികൊ‍ഴിഞ്ഞ തലകളില്‍ മൈലാഞ്ചി വിസ്മയം തീര്‍ത്ത് സാറ

മൈലാഞ്ചി അണിഞ്ഞൊരുങ്ങലിന്‍റെ സൗന്ദര്യമാണ്. കല്യാണ വേളകളില്‍ പെണ്ണിന്‍റെ കയ്യിലെ മൈലാഞ്ചിചുവപ്പ് പാശ്ചാത്യരാജ്യങ്ങളിലേക്കും കുടിയേറിയിട്ട് കാലങ്ങളായി.

അങ്ങിനെ മൈലാഞ്ചിയോട് തോന്നിയ പ്രണയമാണ് സാറ വാള്‍ട്ടര് എന്ന വാഷിംഗ്ടണ്ണുകാരിയെ ഈ മേഖലയിലേക്ക് എത്തിച്ചത്.

പാശ്ചാത്യലോകത്തിന് അധികം പരിചിതമല്ലാതിരുന്നകാലത്ത്, 2008 ലാണ് സാറയുടെ മെഹന്ദി ഡിസൈനിംഗ്പ്രവേശനം. മൈലാഞ്ചി ഒരു സംസ്കാരത്തിന്‍റെ ഭാഗമാണെന്ന് കൂടി മനസ്സിലാക്കിയതോടെ അതേക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ തുടങ്ങി.

ഇതിനകം സാറയുടെ മെഹന്ദിക്ക് ആരാധകരേറി. പാരമ്പര്യത്തെയും സംസ്‌കാരത്തെയും പുതുതലമുറയുടെ ഇഷ്ടങ്ങള്‍ക്കൊപ്പം കോര്‍ത്തെങ്കിലും സാറയ്ക്ക് തൃപ്തിയായില്ല. ഇനിയും ഏറെ ചെയ്യാനുണ്ടെന്ന് തോന്നി.

ഒടുവില്‍ കാന്‍സര്‍ ബാധിതരായി കീമോ ചെയ്ത് മുടിനഷ്ടമായവരുടെ തലയില്‍ മെഹന്ദിയുടെ ചന്തം ചാര്‍ത്താന്‍ സാറ തീരുമാനിക്കുകയായിരുന്നു. മുടികൊ‍ഴിഞ്ഞ തലകള്‍ കാന്‍സര്‍ബാധിതരുടെ ദുഖസൂചകമായ ശാരീരികാവസ്ഥയായി കണക്കാക്കിയിരുന്നെങ്കില്‍ ആതേ തലയില്‍ പ്രതീക്ഷകളുടെ ചിത്രങ്ങളൊരുക്കുകയാണ് സാറ.

കണ്ണാടിയില്‍ പ്രതീബിംബം കാണാന്‍പോലും ആഗ്രഹിക്കാഞ്ഞവര്‍ സാറയുടെ വിസ്മയ കലാവിരുതില്‍ സന്തുഷ്ടരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News