രാഹുൽ ഗാന്ധിയെ പരിഹസിച്ച് രാജ്മോഹൻ ഉണ്ണിത്താന്റെ മകന്‍

കർണാടക തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തില്‍ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരിഹസിച്ച് കെപിസിസി വക്താവ് രാജ്മോഹൻ ഉണ്ണിത്താന്റെ മകന്‍ അമൽ ഉണ്ണിത്താന്‍ രംഗത്ത്.

അമല്‍ തന്‍റെ  ഫെയ്സ്ബുക് പോസ്റ്റിലൂടെയാണ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് രംഗത്തെത്തിയത്.
കർണാടക മുഴുവൻ ബിജെപിയെ ജയിപ്പിച്ചതിന്റെ അഹങ്കാരം വല്ലതുമുണ്ടോയെന്നു ചോദിച്ചാണ് രാഹുൽ ഗാന്ധിയുടെ ഫോട്ടൊയ്ക്കൊപ്പം അമൽ ഉണ്ണിത്താന്റെ കമന്റ്.

വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചു. ‘എന്റെ വോട്ട് ബിജെപി ക്ക്, അച്ഛന്റെ വോട്ട് കോൺഗ്രസിന്’ എന്നു മറ്റൊരു പോസ്റ്റും അമൽ ഫെയ്സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News