സ്വതന്ത്ര എംഎല്‍എ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു; മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരെ കാണാനില്ല; കര്‍ണാടകയില്‍ ബിജെപിയുടെ കുതിരക്കച്ചവടം

സ്വതന്ത്ര എംഎല്‍എ ആര്‍ ശങ്കര്‍ ബിജെപിയെ പിന്തുണയ്ക്കും. റാനെ ബെന്നൂര്‍ മണ്ഡലത്തിലെ എംഎല്‍എയാണ് ശങ്കര്‍. എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന വാദത്തിന് ഇതോടുകൂടി ശക്തിപകരുകയാണ്.

അതേസമയം, ബിജെപി നേതാക്കള്‍ സമീപിച്ചതായി കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ വ്യക്തമാക്കി. 5 കോണ്‍ഗ്രസ് , 4 ജെഡിഎസ് എംഎല്‍എമാരെയാണ് ബിജെപി സമീപിച്ചത്.

ഇതുവരെ 3 കോണ്‍ഗ്രസ് എംഎല്‍എമാരെയുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ബിജെപിയുടെ കുതിരക്കച്ചവടത്തിനു മുന്നില്‍ എംഎല്‍എ മാര്‍ കീ‍ഴടങ്ങി എന്നു തന്നെയാണ് ലഭിക്കുന്ന വിവരങ്ങള്‍. ബിജെപി നേതാവ് ഈശ്വരപ്പ തന്നെ ചാക്കിട്ടു പിടിത്തം സ്ഥിരീകരിച്ചു.

മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായി  കോണ്‍ഗ്രസ് എംഎല്‍എ അമേരി ഗൗഡ വ്യക്തമാക്കി. കാണാതായ കോണ്‍ഗ്രസ്  എംഎല്‍എമാര്‍ ബെല്ലാരിയില്‍ നിന്നുള്ളവരാണ്. കോണ്‍ഗ്രസ് പാര്‍ലിമെന്‍ററി പാര്‍ട്ടി യോഗത്തില്‍ എത്തിയത് 44 എംഎല്‍എ മാര്‍ മാത്രമാണ്. 78 എംഎല്‍എമാര്‍ വരേണ്ട സ്ഥലത്ത് 44 പേര്‍ മാത്രം എത്തിയത് കോണ്‍ഗ്രസ് ക്യാമ്പില്‍ ആശങ്കയേറുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News