മൂന്ന് കോണ്‍ഗ്രസ് എംഎല്‍എ മാരെ കാണാനില്ല; കോണ്‍ഗ്രസ് പാര്‍ലിമെന്‍ററി പാര്‍ട്ടി യോഗത്തില്‍ എത്തിയത് 66 എംഎല്‍എമാര്‍ മാത്രം; കോടികള്‍ വാരിയെറിഞ്ഞ് ബിജെപി; ആശങ്കയില്‍ കോണ്‍ഗ്രസ് ക്യാമ്പ്

കര്‍ണാടകയില്‍ കോടികള്‍ വാരിയെറിഞ്ഞ് ബിജെപി. പണം കൊടുത്ത് എംഎല്‍എമാരെ സ്വാധീനിക്കാനുള്ള കരുനീക്കങ്ങള്‍ക്ക് സാക്ഷ്യമ വഹിക്കുകയാണ് കര്‍ണാടക രാഷ്ട്രീയം.

മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരെ ഇതിനോടകം കാണാനില്ല.  ബെല്ലാരിയിലെ എംഎല്‍എമാരാണ് കാണാതായവരില്‍ ഉള്‍പ്പെടുന്ന 2 പേര്‍. റെഡ്ഡി സഹോദരന്മാരുടെ സുഹൃത്തുക്കളായ ഇരുവരും മുന്‍ ബിജെപി നേതാക്കളാണ്. നാഗേന്ദ്ര, ആനന്ദ് സിംഗ് എന്നിവരാണ് കതാണാതായ കോണ്‍ഗ്രസ് എംഎല്‍എമാര്‍.

രാവിലെ 10 മണിക്ക് നടത്തേണ്ട  കോണ്‍ഗ്രസ് പാര്‍ലിമെന്‍ററി പാര്‍ട്ടി യോഗത്തില്‍ ഇതുവരെ എത്തിയത് 44 എംഎല്‍എമാര്‍ മാത്രം.

78 എംഎല്‍എമാര്‍ വരേണ്ട സ്ഥലത്ത് 44 പേര്‍ മാത്രം എത്തിയത് കോണ്‍ഗ്രസ് ക്യാമ്പില്‍ ആശങ്കയേറുകയാണ്.

ഏതു വിധേനയും സര്‍ക്കാര്‍ രൂപികരിക്കുമെന്ന തീരുമാനത്തിലാണ് ഇരു പാര്‍ട്ടികളും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here