ജെഡിഎസിലും ഭിന്നത?; രണ്ട് ജെഡിഎസ് എംഎല്‍എമാര്‍ യോഗത്തിനെത്തിയില്ല; മാറിമറിഞ്ഞ് കര്‍ണാടക രാഷ്ട്രീയം

മാറിമറിഞ്ഞ് കര്‍ണാടക രാഷ്ട്രീയം. ജെഡിഎസിലും ഭിന്നതയെന്ന് റിപ്പോര്‍ട്ടുകള്‍. ജെഡിഎസ് പാര്‍ലിമെന്‍ററി യോഗത്തില്‍ രണ്ട് ജെഡിഎസ് എംഎല്‍എമാര്‍ വിട്ടുനില്‍ക്കുന്നു.

എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാനുള്ള  ബിജെപി  തന്ത്രങ്ങള്‍ വിജയിച്ചതായി തന്നെയാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി നേതാക്കള്‍ സമീപിച്ചതായി കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ വ്യക്തമാക്കി. 5 കോണ്‍ഗ്രസ് , 4 ജെഡിഎസ് എംഎല്‍എമാരെയാണ് ബിജെപി സമീപിച്ചത്.

അതേ സമയം മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരെ നേരത്തെ കാണാനില്ല.

ബെല്ലാരിയിലെ എംഎല്‍എമാരാണ് കാണാതായവരില്‍ ഉള്‍പ്പെടുന്ന 2 പേര്‍. റെഡ്ഡി സഹോദരന്മാരുടെ സുഹൃത്തുക്കളായ ഇരുവരും മുന്‍ ബിജെപി നേതാക്കളാണ്. നാഗേന്ദ്ര, ആനന്ദ് സിംഗ് എന്നിവരാണ് കതാണാതായ കോണ്‍ഗ്രസ് എംഎല്‍എമാര്‍.

രാവിലെ 10 മണിക്ക് നടത്തേണ്ട  കോണ്‍ഗ്രസ് പാര്‍ലിമെന്‍ററി പാര്‍ട്ടി യോഗത്തില്‍ ഇതുവരെ എത്തിയത് 44 എംഎല്‍എമാര്‍ മാത്രം.

78 എംഎല്‍എമാര്‍ വരേണ്ട സ്ഥലത്ത് 44 പേര്‍ മാത്രം എത്തിയത് കോണ്‍ഗ്രസ് ക്യാമ്പില്‍ ആശങ്കയേറുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here