കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാമെന്നത് മോദിയുടെ വ്യാമോഹം; കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപികരിക്കും; ബിജെപിയുമായി ഒരു സഖ്യത്തിനും തയ്യാറല്ല; എംഎല്‍എമാരെ ചാക്കിടാന്‍ ബിജെപി 100 കോടി വാഗ്ദാനം ചെയ്തെന്നും കുമാരസ്വാമി

കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപികരിക്കും. ബിജെപിയുമായി ഒരു സഖ്യത്തിനും തയ്യാറല്ല. എംഎല്‍എമാരെ ചാക്കിടാന്‍ ബിജെപി 100 കോടി വാഗ്ദാനം ചെയ്തെന്നും കുമാരസ്വാമി.

ജെഡിഎസ് യോഗത്തിനുശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു കുമാരസ്വാമി.

ജനാഭിലാഷത്തിന് അനുസരിച്ചുളള സര്‍ക്കാരാണ് വേണ്ടത്. ബിജെപിയുമായി സഖ്യത്തിനില്ല. ബിജെപിക്ക് കേവല ഭൂരിപക്ഷമില്ലെന്നും കുമാരസ്വാമി പറഞ്ഞു.

കര്‍ണാടകത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കാമെന്ന് മോദിയുടെ വ്യാമോഹം. ഗവര്‍ണറെ കാണുമെന്നും അദ്ദേഹം സൂചിപ്പിച്ചു. പാര്‍ട്ടി എംഎല്‍എ മാര്‍ക്ക് ബിജെപി 100 കോടി നല്‍കിയെന്ന് കുമാരസ്വാമി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News