
കൊല്ലം: തെന്മലയില്‍ പതിനാറ് വയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ പെണ്‍കുട്ടിയുടെ മാതാവ് അടക്കം രണ്ട് പേര്‍ അറസ്റ്റില്‍.
തിരുവനന്തപുരം സ്വദേശിനിയായ മാതാവിനെ കൂടാതെ തെന്‍മല കുളിര്‍കാട് സജീവിനെയാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ പിതാവ് അടക്കം നാല് പ്രതികള്‍ ഒളിവിലാണ്.
മാതാവിന്റെയും പിതാവിന്റെയും ഒത്താശയോടെയാണ് പീഡിപ്പിച്ചതെന്നാണ് പൊലീസിന് പെണ്‍കുട്ടി നല്‍കിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് മാതാവിന്റെ അറസ്റ്റ്. പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് അറസ്റ്റിലായ തെന്‍മല കുളിര്‍കാട് സ്വദേശി സജീവ്.
പെണ്‍കുട്ടിയുടെ പിതാവും മറ്റ് രണ്ട് പ്രതികള്‍ക്കുമായ് അന്വേഷണം തമിഴ്‌നാട്ടിലേയ്ക്കും വ്യാപിപ്പിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ മാതാവ് മകളെ കാണാനില്ലെന്ന പരാതിയുമായി തെന്‍മല പൊലീസ് സ്റ്റേഷനില്‍ ആദ്യം പരാതി നല്‍കുയും, പിന്നീട് പരാതി പിന്‍വലിക്കുകയും ചെയ്തതോടെയാണ് പൊലീസിന് സംശയം തോന്നിയത്.
സജീവിനൊപ്പമായിരുന്നു പെണ്‍കുട്ടിയെന്ന് പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെയും, മാതാവിനെയും പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. ഇതോടെയാണ് പീഡന വിവരം പെണ്‍കുട്ടി വെളിപ്പെടുത്തുന്നത്.
ഒരു മാസത്തോളം മാതാവും പിതാവും പെണ്‍കുട്ടിയെ പലര്‍ക്കായി കാഴ്ചവെച്ചെന്നാണ് പൊലീസ് പറയുന്നത്. പുളിയറയിലെ ഫാമില്‍ ജോലിയ്ക്കായിട്ടായിരുന്നു തിരുവനന്തപുരം സ്വദേശികളാണ് കുടുംബം തെന്‍മലയില്‍ എത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here