‘ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുന്നു; നടപടി സംശയകരം’

ദില്ലി: കര്‍ണാടക ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുന്നെന്ന് കോണ്‍ഗ്രസ്. ഗവര്‍ണറുടെ നടപടി സംശയകരമാണെന്നും കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ വാദിച്ചു.

ഝാര്‍ഖണ്ഡ് കേസില്‍ സുപ്രീംകോടതി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു. കോണ്‍ഗ്രസ് സഖ്യത്തിന് ഭൂരിപക്ഷമുണ്ടെന്നും, ഭുരിപക്ഷമുള്ള സഖ്യത്തെയാണ് സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കേണ്ടതെന്നും കോണ്‍ഗ്രസ് കോടതയില്‍ വ്യക്തമാക്കി.

ഗോവ കേസില്‍ നടത്തിയ സുപ്രീംകോടതി വിധി പാലിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണ്. കോണ്‍ഗ്രസ് സഖ്യത്തിന് ഭൂരിപക്ഷം തെളിയിക്കാന്‍ ഏഴ് ദിവസം മതി. ബിജെപിക്ക് 15 ദിവസം നല്‍കിയത് കേട്ടുകേഴ്‌വിയില്ലാത്തതാണ്. സത്യപ്രതിജ്ഞ മാറ്റിവെക്കാന്‍ ഉത്തരവിടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

എന്നാല്‍ ഈ ആവശ്യങ്ങളെ എല്ലാം കോടതി തള്ളുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News