24 മണിക്കൂറിനുള്ളില്‍ യെദ്യൂരപ്പയെ പുറത്താക്കുമെന്ന് കോണ്‍ഗ്രസ്; ബിജെപിയുടേത് പൊള്ളയായ വിജയമെന്ന് രാഹുല്‍ ഗാന്ധി

ബംഗളൂരു: 24 മണിക്കൂറിനുള്ളില്‍ യെദ്യൂരപ്പയെ പുറത്താക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്.

രാജ്യത്ത് ജനാധിപത്യം തോല്‍ക്കുന്നെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

കൃത്യമായ ഭൂരിപക്ഷമില്ലാതിരുന്നിട്ടും കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കണമെന്ന ബിജെപിയുടെ യുക്തിരഹിതമായ കാര്‍ക്കശ്യം ഭരണഘടനയെ അപഹസിക്കലാണെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

ബിജെപി അതിന്റെ പൊള്ളയായ വിജയം ആഘോഷിക്കുമ്പോള്‍ ഇന്ത്യ ജനാധിപത്യം പരാജയപ്പെട്ടതില്‍ ദുഃഖം ആചരിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News