വരാപ്പു‍ഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്‍റെ ഭാര്യ അഖിലയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കി

വരാപ്പു‍ഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്‍റെ ഭാര്യ അഖിലയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കി. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള ശ്രീജിത്തിന്‍റെ വീട്ടില്‍ നേരിട്ടെത്തിയാണ് നിയമന ഉത്തരവ് കൈമാറിയത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപ ധനസഹായവും ശ്രീജിത്തിന്‍റെ കുടുംബത്തിന് കൈമാറി.

പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്‍റെ ഭാര്യ അഖിലയ്ക്ക് സര്‍ക്കാര്‍ ജോലിയും കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാനും മന്ത്രി സഭായോഗം തീരുമാനിച്ചിരുന്നു.ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ കളക്ടര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശവും നല്‍കി.

എറണാകുളം ജില്ലയില്‍ റവന്യൂ വകുപ്പില്‍ ഒ‍ഴിവുള്ളതായി കളക്ടര്‍ സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു. ഇതെ തുടര്‍ന്നാണ് വീടിനടുത്തുള്ള വടക്കന്‍ പറവൂര്‍ താലൂക്കോഫീസില്‍ ക്ലാസ് 3 തസ്തികയില്‍ നിയമനം നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

നിയമന ഉത്തരവ് ജില്ലാ കളക്ടര്‍ നേരിട്ടെത്തി അഖിലക്ക് കൈമാറി.ഇതോടൊപ്പം ധനസഹായമായി 10 ലക്ഷം രൂപയുടെ ചെക്കും കളക്ടര്‍ കൈമാറി. ജോലി ലഭിച്ചതില്‍ ആശ്വാസമുണ്ടെന്ന് അഖില പ്രതികരിച്ചു.

ശ്രീജിത്തിന്‍റെ നഷ്ടമറിയാതെ മകളെ വളര്‍ത്താനുള്ള സാഹചര്യമാണ് ഇതോടെ ഉണ്ടായിരിക്കുന്നതെന്നും അഖില പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News