അജയ് ദേവ്ഗണ്‍ മരിച്ചെന്ന് വ്യാജ പ്രചാരണം

പ്രശസ്ത ബോളിവുഡ് നടന്‍ അജയ് ദേവ്ഗണ്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചെന്ന് സോഷ്യല്‍മീഡിയയില്‍ വ്യാജ പ്രചാരണം.

മഹാരാഷ്ട്രയിലെ സതാര മഹാബലേശ്വറിലുണ്ടായ അപകടത്തില്‍ മരിച്ചെന്നായിരുന്ന വ്യാജവാര്‍ത്തകള്‍. സിനിമയിലെ ചിത്രങ്ങള്‍ സഹിതമാണ് പ്രചാരണങ്ങള്‍ നടക്കുന്നത്.

എന്നാല്‍, ഈ പ്രദേശത്ത് അപകടം നടന്നിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. വ്യാജവാര്‍ത്തയുടെ ഉറവിടം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

അജയ് ദേവ്ഗണ്‍ ഇപ്പോള്‍ മുംബൈയില്‍ തന്നെയുണ്ടെന്നാണ് അദ്ദേഹവുമായി അടുത്തവൃത്തങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News