ഭരണഘടനയെ കൊഞ്ഞനംകുത്തിയാണ് യെദ്യൂരപ്പ മുഖ്യമന്ത്രിയായതെന്ന് രാഹുല്‍; രാഹുല്‍-അമിത് ഷാ വാക്പോര് മുറുകുന്നു

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് രാഹുലും അമിത് ഷായുമായുള്ള വാക്പ്പോര് മുറുക്കുന്നു. ഭരണഘടനയെ കൊഞ്ഞനംകുത്തിയാണ് കര്‍ണാടകയില്‍ യെദ്യൂരപ്പ മുഖ്യമന്ത്രിയായതെന്ന് രാഹുല്‍ ഗാന്ധി.

എന്നാല്‍ കോണ്‍ഗ്രസിന്റേത് അവസരവാദ രാഷ്ട്രീയമാണെന്ന് അമിത് ഷായുടെ പ്രതികരണം. അധികാരത്തില്‍ കയറുമ്പോള്‍ ആശംസയുമായി ട്വിറ്ററിലെത്താറുള്ള പ്രധാനമന്ത്രി നരേന്ദ്രമോദി ഇതുവരെ ഒരു പ്രതികരണത്തിനും തയ്യാറായിട്ടില്ല.

ഭരണഘടനയെ കൊഞ്ഞനംകുത്തിയാണ് കര്‍ണാടകയില്‍ യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപിയുടേത് യുക്തിഹീനമായ ദുര്‍വാശിയാണെന്നും ബിജെപി വിജയം ആഘോഷിക്കുകയാണെങ്കില്‍ ജനാധിപത്യത്തിന്റെ പരാജയത്തില്‍ രാജ്യം ദുഃഖിക്കുകയായിരിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.

ട്വിറ്ററിലായിരുന്നു രാഹുലിന്റെ പ്രതികരണം. യെദ്യൂരപ്പ മുഖ്യമന്ത്രിയായതിനു ശേഷമുള്ള രാഹുലിന്റെ ആദ്യ പരസ്യ പ്രതികരണമാണിത്. എന്നാല്‍ രാഹുലിന്റെ ട്വിറ്റിന് തൊട്ടു പിന്നാലെ മറുപടിയുമായി അമിത് ഷായും രംഗത്തെത്തി.

ജനതാദള്‍ എസുമായി സഖ്യമുണ്ടാക്കിയത് കോണ്‍ഗ്രസിന്റെ അവസരവാദ രാഷ്ട്രീയത്തെയാണ് കാണിക്കുന്നതെന്ന് അമിത് ഷാ ട്വിറ്ററിലൂടെ പറഞ്ഞു. അവസരവാദ കൂട്ടുകെട്ട് ഉണ്ടാക്കിയ കോണ്‍ഗ്രസാണ് യതാര്‍ത്ഥത്തില്‍ ജനാധിപത്യത്തെ കശാപ്പു ചെയ്തിരിക്കുന്നത്.

കര്‍ണാടകയിലെ ജനങ്ങളുടെ ക്ഷേമമല്ല മറിച്ച് വില കുറഞ്ഞ രാഷ്ട്രീയ നേട്ടമാണ് ഈ കൂട്ടുകെട്ടിലൂടെ ലക്ഷ്യമിട്ടിരിക്കുന്നതെന്നും ഇത് നാണകേടാണെന്നും അമിത് ഷാ വ്യക്തമാക്കി.

അതേസമയം ബിജെപിയ്‌ക്കെതിരെ ശിവസേനയും രംഗത്തെത്തി. യെദ്യുരപ്പയ്ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ പ്രയാസമായിരിക്കുമെന്നും ഗവര്‍ണര്‍ ഭൂരിപക്ഷമുള്ളവരെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിളിക്കണമായിരുന്നുവെന്നും സജ്ഞയ് റാവത്ത വ്യക്തമാക്കി.

ജനാധിപത്യമില്ലാത്ത രാജ്യത്ത് അത് കശാപ്പു ചെയ്യുന്നതെങ്ങനെയെന്നും റാവത്ത് കൂട്ടിചേര്‍ത്തു.അതേസമയം ജനാധിപത്യ തത്വങ്ങളേയും മാനദണ്ഢങ്ങളേയും ബോധപൂര്‍വ്വമായി ധംസ്വിക്കുകയല്ലേ മോദി ചെയ്യുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചോദിച്ചു.

ആയിരം രൂപയ്ക്ക് പകരം 2000ത്തിന്റെ നോട്ട് കൊണ്ട് യഥാര്‍ത്ഥില്‍ ബിജെപി കൊണ്ടുവന്നത് എംഎല്‍ എ കച്ചവടമായിരുന്നില്ലേ എന്നായിരുന്നു യെച്ചൂരിയുടെ അടുത്ത ട്വിറ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News