കര്‍ണാടകയിലെ ബിജെപി തന്ത്രം ഗോവയില്‍ പയറ്റാന്‍ കോണ്‍ഗ്രസ്.ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന ആനുകൂല്യം മുതലാക്കി ഗോവയില്‍ തിരിച്ചടിക്കാന്‍ ഒരുങ്ങുകയാണ്  കോണ്‍ഗ്രസ്.

ഗോവയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദവുമായാണ് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ  എം എല്‍ എ മാരെ രാജഭവനിലേക്ക്  പ്രകടനമായി കൊണ്ടു പോകും . നിലവില്‍  16 എം എല്‍ എമാരാണ് കോണ്‍ഗ്രസിന് ഗോവയില്‍ ഉള്ളത്.

ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നിട്ടും  കോണ്‍ഗ്രസിനെ സര്‍ക്കാറുണ്ടാക്കാന്‍ ഗോവയില്‍  ക‍ഴിഞ്ഞിരുന്നില്ല. കോൺഗ്രസ് 17 സീറ്റിലും  ബിജെപി 13 സീറ്റിലും ജയിച്ചു. കോണ്‍ഗ്രസിന്‍റെ ഒരു എംഎല്‍എ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

മനോഹര്‍ പരീക്കറിന്‍റെ നേതൃത്വത്തിലാണ് ബിജെപിയാണ് ഗോവ യില്‍ സര്‍ക്കാറുണ്ടാക്കിയത്.