റോഡപകടങ്ങൾ കുറയ്ക്കാൻ പുതിയ പദ്ധതിയുമായി സർക്കാർ; സേഫ് കേരളയിലൂടെ രൂപീകരിക്കുന്നത് 51 പുതിയ സ്ക്വാഡുകള്‍

റോഡപകടങ്ങൾ കുറയ്ക്കാൻ പുതിയ പദ്ധതിയുമായി സർക്കാർ . സേഫ് കേരളയിലൂടെ സംസ്ഥാനത്ത് അമ്പത്തിയൊന്ന് സ്ക്വാഡുകൾ പുതുതായി രൂപീകരിക്കും. ഇതോടെ അപകടത്തിൽ പെടുന്നവരെ രക്ഷിക്കാൻ സംസ്ഥാനത്ത് 24 മണിക്കൂറും സ്ക്വാഡുകളുടെ സേവനം ലഭ്യമാകും.

റോഡപകടങ്ങൾ കുറയ്ക്കുക , അപകടത്തിൽ പെടുന്നവരെ രക്ഷിക്കാൻ 24 മണിക്കൂറും സേവനങ്ങൾ ലഭ്യമാക്കുക, ഗതാഗത തടസങ്ങൾ ഒഴിവാക്കുക തുടങ്ങി വിവിധ ലക്ഷ്യങ്ങൾ വെച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

ശബരിമല സേഫ് സോൺ പദ്ധതി വിജയകരമായതിന്റെ ചുവടുപിടിച്ചാണ് സേഫ് കേരള പദ്ധതി വരുന്നത്. നിലവിലുള്ള 34 സ്ക്വാഡുകൾക്കു പുറമെയാണ് 51 സ്ക്വാഡുകൾ രൂപീകരിക്കുന്നത്. കാസർകോട് വയനാട് ജില്ലകളിൽ രണ്ട് വീതവും മലപ്പുറത്ത് മൂന്നും മറ്റ് ജില്ലകളിൽ നാല് വീതവും സ്ക്വാഡുകൾ ഉണ്ടാക്കും.

ജി പി എസ് വെഹിക്കിൾ ഗ്രാക്കിംഗ്, ക്യാമറ, വിഡിയോ സർവയ് ലൻസ് എന്നീ സംവിധാനങ്ങളോടെയാണ് പദ്ധതി നടപ്പാക്കുക. മോട്ടോർ വാഹന വകുപ്പ് ഫയർ ആന്റ് റെസ്ക്യൂ .

നാഷണൽ ഹൈവേ അതോറിറ്റി തുടങ്ങി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടായിരിക്കും പ്രവർത്തനം . 2020 ഓടെ അപകട നിരക്ക് 50% ആക്കി കുറയ്ക്കുക എന്നതാണ് സർക്കാർ സേഫ് കേരളയിലൂടെ ലക്ഷ്യമിടുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News