കെട്ടിട നിര്‍മ്മാണ അനുമതിക്കായി ഓണ്‍ലൈന്‍ സംവിധാനം: കോഴിക്കോട് കോര്‍പ്പറേഷന്‍ പദ്ധതി ഉദ്ഘാടനം 19 ന്

കെട്ടിട നിര്‍മ്മാണ അനുമതി ലഭ്യമാക്കുന്നതില്‍ ഓണ്‍ലൈന്‍ സംവിധാവുമായി കോഴിക്കോട് കോര്‍പ്പറേഷന്‍.പദ്ധതിയുടെ ഒന്നാം ഘട്ട ഉദ്ഘാടനം ഈ മാസം 19 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.

കെട്ടിടത്തിന് ആവശ്യമായ പ്ലാനുകളും, അനുബന്ധ ഘടകങ്ങളും, നിര്‍മ്മാണ അനുമതിയ്ക്കായി അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്‍പ് ഓണ്‍ലൈന്‍ വഴി സാധ്യമാക്കുന്നതാണ് പദധതി.

ഓട്ടോമാറ്റഡ് ആന്റ് ഇന്റലിജന്റ് ബില്‍ഡി്ങ് പെര്‍മിറ്റ് അപ്ലിക്കേഷന്‍ അഥവാ സുവേഗ എന്നാണ് പദ്ധതിയ്ക്ക് പേരിട്ടിരിക്കുന്നത്.

കെട്ടിട നിര്‍മ്മാണ രംഗത്ത് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുന്ന രാജ്യത്തെ തന്നേ ആദ്യത്തെ കോര്‍പ്പറേഷന്‍ ആവുകയാണ് കോഴിക്കോട് കോര്‍പ്പറേഷന്‍.പദ്ധതിയുടെ ഒന്നാം ഘട്ടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സിന്‍രെ സഹായത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.10 മീറ്റര്‍ വരെ ഉയരം ഉള്ള പുതിയ കെട്ടിടങ്ങള്‍ക്കുള്ള നിര്‍മ്മാണ അനുമതിയാണ് ഒന്നാം ഘട്ടത്തില്‍ ഓണ്‍ ലൈനിലൂടെ ലഭ്യമാവുക.

ഒന്നാഘട്ടത്തിന് ശേഷമായിരിക്കും എല്ലാതരം കെട്ടിടങ്ങള്‍ക്കും പദ്ധതി ബാധകമാവുന്നതരത്തിലേയക്ക് മാറ്റങ്ങള്‍ വരുത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News