വാളയാര്‍ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി; കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ കൊച്ചിയിലേക്ക്?

ബെംഗളുരു:  രാഷ്ട്രീയ നാടകങ്ങള്‍ അരങ്ങു കൊ‍ഴുപ്പിക്കുന്ന കര്‍ണാടകയിലെ  രാഷ്ട്രീയ നീക്കങ്ങള്‍ അവസാനിക്കുന്നില്ല.  കോണ്‍ഗ്രസ്  -ജെഡിഎസ്, എംഎൽഎമാരെ രാത്രി വൈകി റിസോർട്ടുകളിൽ നിന്നു രണ്ടു ബസുകളില്‍ മാറ്റൊരു കേന്ദ്രത്തിലേക്ക്  മാറ്റി.

എംഎല്‍ എമാരെ വാളയാര്‍ അതിര്‍ത്തി വ‍ഴി കൊച്ചിയിലേക്ക് മാറ്റുമെന്നാണ് സൂചന. വാളയാര്‍ അതിര്‍ത്തിയില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

കര്‍ണാടകയില്‍  എം എല്‍ എമാരെ താമസിപ്പിച്ച റിസോര്‍ട്ടിനുള്ള സുരക്ഷ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ പിന്‍വലിച്ചിരുന്നു.
ഇതേത്തുടര്‍ന്ന്  കൊച്ചിയിലേക്കാണ്എംഎല്‍എമാരെ മാറ്റുന്നതെന്നു റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇന്നലെ രാത്രിയോടെ കൊച്ചിയിലെത്തിക്കുമെന്നായിരുന്നു പുറത്തു വന്ന റിപ്പോര്‍ട്ട്.
എന്നാല്‍,  എം എല്‍ എമാരെ പുതുച്ചേരിയിലേക്കാണ് മാറ്റുകയെന്ന് ജെഡിഎസ് നേതാവ് കുമാരസ്വാമി  സൂചിപ്പിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്.
ഭൂരിപക്ഷം തെളിയിക്കാതെ, യെദ്യൂരപ്പ മുഖ്യമന്ത്രിയായി അധികാരമേറ്റതോടെ, പുതിയ രാഷ്ട്രീയ നാടകങ്ങള്‍ക്കാണ് ഇനിയും കര്‍ണാടക വേദിയാകുകയെന്ന് ഉറപ്പായി. അതിനിടെ കര്‍ണാടക വിഷയത്തില്‍ സുപ്രീം കോടതിയുടെ നിര്‍ണായക ഇടപെടല്‍ ഇന്നുണ്ടാകും.
സര്‍ക്കാറുണ്ടാക്കാന്‍  യെദ്യൂരപ്പയെക്ഷണിച്ച നടപടി ശരിയാണോയെന്ന് കോടതി  പരിശോധിക്കും.
യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന.
 അതിനിടെ  മല്ലിഗാര്‍ജുന്‍ ഖാര്‍ഗെയുടെയും ഗുലാം നബി ആസാദിന്‍റംയും നേതൃത്വത്തില്‍ കോണ്‍ഗ്രസ്  ഇന്ന് കര്‍ണാടക രാജ്ഭവനിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുന്നുണ്ട്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here