എൽഡിഎഫ‌് സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന് ഇന്ന് തുടക്കം

കണ്ണൂർ: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷ പരിപാടികൾക്ക് ഇന്ന് കണ്ണൂരിൽ തുടക്കം.

സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.മന്ത്രിസഭ വാർഷികത്തിന്റെ ഭാഗമായി ഒരാഴ്ച നീളുന്ന കലാ സാംസ്‌കാരിക പരിപാടികളാണ് കണ്ണൂരിൽ നടക്കുന്നത്.

ആറായിരത്തിൽ പരം  പൂ ചെടികൾ കൊണ്ട് അലങ്കരിച്ച  പ്രൗഢ ഗംഭീരമായ വേദിയിൽ വച്ച് സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷിക ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും.കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ വൈകുന്നേരം അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ആഘോഷ പരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കും.
സർക്കാർ ധനസഹായ പദ്ധതികൾ എന്ന പുസ്തകത്തിന്റെ പ്രകാശനവും പി ആർ ഡി ഗ്രാമീണ സഹായ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.
മന്ത്രിമാരായ കെ കെ ശൈലജ ടീച്ചർ,കടന്നപ്പള്ളി രാമചന്ദ്രൻ,ഇ ചന്ദ്രശേഖരൻ.മാത്യു ടി തോമസ്,എ കെ ശശീന്ദ്രൻ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
തുടർന്ന് വിജയ് യേശുദാസ് നയിക്കുന്ന ഗാന മേള,ആശാ ശരത്തിന്റെ നൃത്ത സന്ധ്യ തുടങ്ങിയവ അരങ്ങേറും.പൊൻകതിർ എന്ന പേരിൽ മെഗാഎക്സിബിഷൻ,സെമിനാറുകൾ,കലാ സാംസ്‌കാരിക പരിപാടികൾ,തൊഴിലാളി സംഗമം തുടങ്ങി ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികളാണ് കണ്ണൂരിൽ നടക്കുന്നത്.വാർഷിക ആഘോഷ പരിപാടികൾക്ക് മുന്നോടിയായി കണ്ണൂരിൽ വർണ ശബളമായ വിളംബര ഘോഷ യാത്രയും സംഘടിപ്പിച്ചു.

ഹായപദ്ധതികൾ’ പുസ‌്തകത്തിന്റെ പ്രകാശനം മുഖ്യമന്ത്രി നിർവഹിക്കും.  പ്രശാന്ത‌് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടിമീഡിയ ഷോ,  ആശാ ശരത്തിന്റെ നൃത്തം, വിജയ‌് യേശുദാസിന്റെ ഗാനമേള എന്നിവയുമുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News