നായനാർ അക്കാദമി നാളെ നാടിന് സമര്‍പ്പിക്കും

കണ്ണൂരിൽ നിർമിച്ച ഇ കെ നായനാർ അക്കാദമി നാളെ സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.പാർട്ടിയുടെ ചരിത്രം ഉൾകൊള്ളുന്ന മ്യൂസിയം,റഫറൻസ് ലൈബ്രറി,ഓപ്പൺ തീയേറ്റർ തുടങ്ങിയവ ഉൾപ്പെടുന്നതാണ് നായനാർ സ്മാരക സമുച്ചയം.

മ്യൂസിയം കെട്ടിടം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തൊഴിലാളി വർഗ്ഗത്തിന്റെ അനിഷേധ്യ നേതാവായിരുന്ന ഇ കെ നായനാരുടെ പേരിലാണ് രാജ്യത്തെ തന്നെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മ്യൂസിയം കണ്ണൂരിൽ വരുന്നത്.

നായനാർ ദിനമായ മെയ് 19 ന് ഇ കെ നായനാർ അക്കാദമി സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘടനം ചെയ്യും.

നായനാരുടെ പ്രതിമയും അനാച്ഛാദനം ചെയ്യും.നായനാർ അക്കാദമി മ്യൂസിയം കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

ജനങ്ങളിൽ നിന്നും സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ച് പയ്യമ്പലത്തെ 3.45 ഏക്കർ സ്ഥലത്താണ് ഇ കെ നായനാർ അക്കാദമി നിർമിച്ചത്.

സാർവ ദേശീയ തലത്തിൽ തന്നെ അറിയപ്പെടുന്നതും കമ്മ്യൂണിസ്റ്റ് അനുബന്ധിയായ വിവിധ കോഴ്‌സുകൾ നടത്തുന്ന സ്ഥാപനമായും അക്കാദമി മാറുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

മ്യൂസിയം കൂടാതെ പൊതു ജനങ്ങൾക്ക് ഉപകാരപ്രദമായ റഫറൻസ് ലൈബ്രറി,കലാ സാംസ്‌കാരിക പരിപാടികൾ നടത്താവുന്ന ഹാൾ,ഓപ്പൺ ഓഡിറ്റോറിയം തുടങ്ങിയവയാണ് കെട്ടിട സമുച്ചയത്തിൽ ഉള്ളത്.

അക്കാദമിയിൽ എത്തുന്നവർക്ക് വടക്കേ മലബാറിലെ കമ്മ്യൂണിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള അവസരവും ഒരുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News