കോണ്‍ഗ്രസ് -ജെഡിഎസ് എംഎൽഎമാര്‍ ഹെെദരബാദില്‍

ബെംഗളുരു: രാഷ്ട്രീയ നാടകങ്ങള്‍ അരങ്ങു കൊ‍ഴുപ്പിക്കുന്ന കര്‍ണാടകയിലെ രാഷ്ട്രീയ നീക്കങ്ങള്‍ അവസാനിക്കുന്നില്ല. കോണ്‍ഗ്രസ് -ജെഡിഎസ്, എംഎൽഎമാരെ ഹെെദരബാദില്‍ എത്തിച്ചു.

ജെഡിഎസ് നേതാവ് കുമാരസ്വാമിയുടെ നേതൃത്വത്തിലാണ് എംഎൽഎമാർ ബെംഗളൂരുവിട്ടത്.

നേരത്തെ  എംഎല്‍ എമാരെ വാളയാര്‍ അതിര്‍ത്തി വ‍ഴി കൊച്ചിയിലേക്ക് മാറ്റുമെന്ന് സൂചനയുണ്ടായിരുന്നു.

കര്‍ണാടകയില്‍ എം എല്‍ എമാരെ താമസിപ്പിച്ച റിസോര്‍ട്ടിനുള്ള സുരക്ഷ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ പിന്‍വലിച്ചതിനെത്തുടര്‍ന്നാണ് എം എല്‍ എമാരെ ബാംഗ്ലൂരുവില്‍ നിന്നും മാറ്റിയത്. 36 ജെഡി എസ് എം എല്‍ എമാരാണ് ഹെെദരാബാദില്‍  എത്തിയത്.

ബിജെപി മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് ഇന്ന് നിര്‍ണായക ദിനമാണ്.കര്‍ണാടക വിഷയത്തില്‍ സുപ്രീം കോടതിയുടെ നിര്‍ണായക ഇടപെടല്‍ ഇന്നുണ്ടാകും.സര്‍ക്കാറുണ്ടാക്കാന്‍ യെദ്യൂരപ്പയെക്ഷണിച്ച നടപടി ശരിയാണോയെന്ന് കോടതി പരിശോധിക്കും.

യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന.അതിനിടെ മല്ലിഗാര്‍ജുന്‍ ഖാര്‍ഗെയുടെയും ഗുലാം നബി ആസാദിന്‍റംയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഇന്ന് കര്‍ണാടക രാജ്ഭവനിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here