ഇത് നിര്‍ണായക ദിനം; എംഎല്‍എമാരെ ഹെെദരാബാദിലെത്തിച്ചു; ഹര്‍ജി സുപ്രീം കോടതി രാവിലെ പരിഗണിക്കും; യെദിയൂരപ്പ സര്‍ക്കാറിന്‍റെ ഭാവി ഇന്നറിയാം

കര്‍ണാടകയില്‍ രണ്ടു ദിവസങ്ങളിലായി തുടരുന്ന  രാഷ്ടിയനാടകത്തിന്‍റെ ക്ലെെമാക്സ് ഇന്നാവുമോയെന്നും ഏ​കാം​ഗ സ​ർ​ക്കാ​രി​നു  എന്തു സംഭവിക്കുമെന്നും ഉറ്റു നോക്കുകയാണ് രാജ്യം.

ഇന്നത്തെ ദിവസം മുഖ്യമന്ത്രി യെദിയൂരപ്പയെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്. ​യെ​ദി​യൂ​ര​പ്പ സ​ർ​ക്കാ​രി​നെ​തി​രെ കോ​ൺ​ഗ്ര​സും ജെ​ഡി​എ​സും സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ സു​പ്രീം​കോ​ട​തി എ​ന്തു​നി​ല​പാ​ട് എ​ടു​ക്കു​മെ​ന്ന് രാ​ജ്യം ഉ​റ്റു​നോ​ക്കു​ക​യാ​ണ്.

കോണ്‍ഗ്രസ്സ് ,ജെഡിഎസ് സഖ്യത്തിന് വേണ്ടി മനു അഭിഷേക് സിങ്വിയും ബിജെപിക്ക് വേണ്ടി മുകുള്‍ റോത്തഗിയാണ് ഹാജരാവുക.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച്  ഗ​വ​ർ​ണ​ർ​ക്ക് യെ​ദി​യൂ​ര​പ്പ ന​ല്കി​യ ക​ത്തു​ക​ൾ രാ​വി​ലെ 10.30-ന് ​കോ​ട​തി പ​രി​ശോ​ധി​ക്കും. കേവല ഭൂരിപക്ഷമില്ലാത്ത ബിജെപിയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിച്ച  ഗ​വ​ർ​ണറുടെ നടപടി ശരിയാണോയെന്ന് കോടതി പരിശോധിക്കും.

ഭൂരിപക്ഷമില്ലെന്ന്  കണ്ടെത്തിയാല്‍ യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ റദ്ദാക്കാനും സുപ്രീംകോടതിയ്ക്ക് കഴിയും. അതിനിടെ   ഗവര്‍ണ്ണര്‍ക്കെതിരായ കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ രാംജത് മലാനി കക്ഷി ചേരും .

എം എല്‍ എമാരെ പണം കൊടുത്ത് ചാക്കിലാക്കാനുളള  ബിജെപി കുതന്ത്രത്തെ മറികടക്കാന്‍ തങ്ങളുടെ എം എല്‍ എമാരെ ജെഡി എസ്ഹൈദരാബാദിലെത്തിച്ചിട്ടുണ്ട്.

36 ജെഡിഎസ് എംഎല്‍എമാരാണ്  ഹൈദരാബാദിലെത്തിയത്. എംഎല്‍എമാരുടെ ഫോണ്‍കോളുകള്‍ വ്യാപകമായി ചോര്‍ത്തുന്നതായി ജെഡിഎസ് ആരോപിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here