എംഎല്‍എമാര്‍ ഹെെദരാബാദിലെത്തി; മൂന്ന് എംഎല്‍എമാര്‍ കളം മാറ്റിച്ചവിട്ടിയതായി സൂചന; പുതിയ വിവരങ്ങള്‍ ഇങ്ങനെ

കര്‍ണാടക രാഷ്ട്രീയം  കലങ്ങിമറിയവേ, ജെഡി എസ്-കോണ്‍ഗ്രസ് എം എല്‍ എമാര്‍  ഹെെദരാബാദിലെത്തി.  ബഞ്ചാര ഹില്‍സിലെ ഹയാത്ത് ഹോട്ടലിലാണ് എം എല്‍ എമാരെ പാര്‍പ്പിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് നേതാവ് സുബ്രരാമി റെഡ്ഡിയുടെ ഹോട്ടലിലാണ് ഇത്. ഇവിടെ എം എല്‍ എമാര്‍ സുരക്ഷിതരായിരിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ . നേരത്തെ എം എല്‍ എമാരെ കേരളത്തിലേക്ക് മാറ്റുമെന്ന സൂചനയുണ്ടായിരുന്നു.

അതിനിടെ  മൂന്നു കോണ്‍ഗ്രസ് എം എല്‍ എമാര്‍ കളംമാറ്റിച്ചവിട്ടിയതായി  റിപ്പോര്‍ട്ടുണ്ട് . നേരത്തെ  ആനന്ദി സിംഗ്, പ്രധാപ് ഗൗഡ പാട്ടീല്‍ എന്നീ എംഎല്‍ എമാര്‍ കോണ്‍ഗ്രസിനൊപ്പമില്ലെന്ന റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

അതിനിടെ കര്‍ണാടക വിഷയത്തില്‍  കോണ്‍ഗ്രസ് നേതൃത്വം രാഷ്ട്രപതിയെ കാണാന്‍ അനുമതി തേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News