ഇടുക്കിയില്‍ ഓട്ടോ ഇടിച്ച്‌ ഗൃഹനാഥന്‍ മരിച്ച സംഭവം കൊലപാതകം; പ്രതി പൊലീസില്‍ കീ‍ഴടങ്ങി; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ

ഇടുക്കി-കട്ടപ്പനയില്‍ ഓട്ടോ ഇടിച്ച്‌ ഗൃഹനാഥന്‍ മരിച്ച സംഭവം കൊലപാതകമെന്ന്‌ പൊലീസ്‌. സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ കല്ലുകുന്ന്‌ കൊല്ലശ്ശേരില്‍ സനല്‍കുമാര്‍ പൊലീസില്‍ കീഴടങ്ങി.

കഴിഞ്ഞ ദിവസം രാത്രി പത്തിനാണ്‌ കുരിശുപള്ളി കുന്തളംപാറ ഇല്ലത്ത്‌പറമ്പില്‍ കണ്ണന്‍, കട്ടപ്പന ജംഗ്‌ഷന്‌ സമീപം ഓട്ടോ ഇടിച്ച്‌ മരിച്ചത്‌. കേസന്വേഷിച്ച പൊലീസ്‌ സനലിനെതിരെ മന:പൂര്‍വമല്ലാത്ത നരഹത്യയ്‌ക്കാണ്‌ ആദ്യം കേസെടുത്തത്‌.

എന്നാല്‍ കണ്ണന്റെ ബന്ധുക്കളും നാട്ടുകാരും സംസ്‌കാരം വൈകിപ്പിക്കുകയും പ്രതിഷേധിക്കുകയും ചെയ്‌തതോടെ പൊലീസ്‌ വിശദമായ അന്വേഷണം നടത്തി. ഇതോടെയാണ്‌ ഓട്ടോറിക്ഷ ഇടിച്ചുള്ള മരണമല്ല, മരണം കൊലപാതകമാണെന്ന്‌ കണ്ടെത്തിയത്‌.

സംഭവവുമായി ബന്ധപ്പെട്ട്‌ പൊലീസ്‌ പറയുന്നത്‌ ഇങ്ങനെ. സനലും കണ്ണനും തമ്മില്‍ നഗരത്തിലെ ബാറിന്‌ സമീപത്ത്‌ വെച്ച്‌ തര്‍ക്കവും കയ്യാങ്കളിയും ഉണ്ടായി . ഇതിന്‌ ശേഷമാണ്‌ കണ്ണനെ സനല്‍ ഓട്ടോ ഇടിപ്പിച്ച്‌ കൊന്നത്‌ .തലയ്‌ക്കേറ്റ പരിക്കാണ്‌ മരണകാരണമെന്ന്‌ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി.

കട്ടപ്പന ഡി.വൈ.എസ്‌.പിക്ക്‌ മുന്നിലാണ്‌ സനല്‍കുമാര്‍ കീഴടങ്ങിയത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു. തട്ടുകട ജീവനക്കാരനായിരുന്നു കണ്ണന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News