ഗവര്‍ണര്‍ക്കെതിരെ സുപ്രീംകോടതി

ഗവര്‍ണര്‍ക്കെതിരെ സുപ്രീംകോടതി. ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്ക് ക‍ഴിയാത്ത സാഹചര്യത്തില്‍ ഗവര്‍ണര്‍ എങ്ങനെ ബിജെപിയെ സര്‍ക്കാര്‍ രൂപികരിക്കാന്‍ ശ്രമിച്ചുവെന്ന് കോടതി.

എംഎല്‍എമാരുടെ പേരു പറയാന്‍ ബിജെപിക്കായില്ല. ഇത് സുപ്രീം കോടതി ചോദ്യംചെയ്തു. ബിജെപി ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ ഭൂരിപക്ഷം തെളിയിക്കുന്ന പേരുകള്‍ കത്തില്‍ ഇല്ലാത്തതും കോടതി ചോദ്യം ചെയ്തു

നാളെ വിശ്വാസവോട്ട് തേടണമെന്ന് കോടതി സുചിപ്പിച്ചു. ബിജെപിക്ക് വന്‍ തിരിച്ചടിയാണ് കിട്ടിയിരിക്കുന്നത്. ഭൂരിപക്ഷം നാളെ തെളിയിക്കണമെന്ന് ജസ്റ്റിസ് സിക്രി ആവശ്യപ്പെട്ടു.

ജനാധിപത്യത്തില്‍ വിശ്വാസമര്‍പ്പിക്കുന്ന ഒരോ ഇന്ത്യക്കാരനും ഉറ്റു നോക്കിയ വിധിയാണ് വലന്നിരിക്കുന്നത്.  കര്‍ണാടക വിഷയത്തില്‍ സുപ്രീം കോടതിയുടെ നിലപാട് ഏറെ നിര്‍ണായകമാകുന്ന സാഹചര്യമാണ് ഇപ്പോളുള്ളത്.  ശക്തമായ  രാഷ്ട്രീയ കരുനീക്കങ്ങളാണ് കര്‍ണാടക രാഷ്ട്രീയത്തില്‍ നടക്കുന്നത്.

ഭൂരിപക്ഷമുണ്ടെന്നു കാട്ടി യെഡിയൂരപ്പ ഗവർണർ വാജുഭായ് വാലയ്ക്കു നൽകിയ രണ്ടു കത്തുകള്‍ മുകുള്‍ റോത്തഗി സുപ്രീം കോടതിയ്ക്ക് സമര്‍പ്പിച്ചു. ബിജെപിയ്ക്ക് ഭൂരിപക്ഷമുണ്ടെന്നാണ് റോത്തഗി അവകാശപ്പെടുന്നത്

എന്നാല്‍, ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്ക് ക‍ഴിയാത്ത സാഹചര്യത്തില്‍ ഗവര്‍ണര്‍ എങ്ങനെ സര്‍ക്കാര്‍ രൂപികരിക്കാന്‍ ശ്രമിച്ചുവെന്ന് കോടതി ആരാഞ്ഞു.

എംഎല്‍എമാരുടെ പേരു പറയാന്‍ ബിജെപിക്കായില്ല. ഇത് സുപ്രീം കോടതി ചോദ്യംചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News