നാളെ വിശ്വാസവോട്ട് തേടണമെന്ന് കോടതി; ബിജെപിക്ക് വന്‍ തിരിച്ചടി

നാളെ വിശ്വാസവോട്ട് തേടണമെന്ന് കോടതി. ഇത് ബിജെപിക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ്. ഭൂരിപക്ഷം നാളെ തെളിയിക്കണമെന്ന് ജസ്റ്റിസ് സിക്രി. ആദ്യം ഭൂരിപക്ഷം തെളിയിക്കട്ടെയെന്നും കൂടുതല്‍ സമയം നല്‍കാന്‍ അനുവദിക്കില്ലെന്നും ജസ്റ്റിസ്ഡ സിക്രി കോടതിയില്‍ സൂചിപ്പിച്ചു. ഗവര്‍ണര്‍ക്കെതിരെയും സുപ്രീംകോടതി പരാമര്‍ശം നടത്തി. ബിജെപിയുടെ കുതിര കച്ചവടത്തിനും ബിജെപി അനുകൂല നിലപാട് സ്വീകരിച്ച ഗവര്‍ണറിനും വമന്‍ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.

ജനാധിപത്യത്തില്‍ വിശ്വാസമര്‍പ്പിക്കുന്ന ഒരോ ഇന്ത്യക്കാരനും ഉറ്റു നോക്കിയ വിധിയാണ് വന്നിരിക്കുന്നത്.  കര്‍ണാടക വിഷയത്തില്‍ സുപ്രീം കോടതിയുടെ നിലപാട് ഏറെ നിര്‍ണായകമാകുന്ന സാഹചര്യമാണ് ഇപ്പോളുള്ളത്.  ശക്തമായ  രാഷ്ട്രീയ കരുനീക്കങ്ങളാണ് കര്‍ണാടക രാഷ്ട്രീയത്തില്‍ നടക്കുന്നത്.

ഭൂരിപക്ഷമുണ്ടെന്നു കാട്ടി യെഡിയൂരപ്പ ഗവർണർ വാജുഭായ് വാലയ്ക്കു നൽകിയ രണ്ടു കത്തുകള്‍ മുകുള്‍ റോത്തഗി സുപ്രീം കോടതിയ്ക്ക് സമര്‍പ്പിച്ചു. ബിജെപിയ്ക്ക് ഭൂരിപക്ഷമുണ്ടെന്നാണ് റോത്തഗി അവകാശപ്പെടുന്നത്

എന്നാല്‍, ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്ക് ക‍ഴിയാത്ത സാഹചര്യത്തില്‍ ഗവര്‍ണര്‍ എങ്ങനെ സര്‍ക്കാര്‍ രൂപികരിക്കാന്‍ ശ്രമിച്ചുവെന്ന് കോടതി ആരാഞ്ഞു.

എംഎല്‍എമാരുടെ പേരു പറയാന്‍ ബിജെപിക്കായില്ല. ഇത് സുപ്രീം കോടതി ചോദ്യംചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here