സോണിയ മൽഹാറും പത്മരാജ് രതീഷും പ്രധാന വേഷത്തില്‍; നീരവം തീയേറ്ററുകളിലേക്ക്

സമൂഹത്തിന് മികച്ചൊരു സന്ദേശം നൽകുക എന്ന ഉദ്ദേശലക്ഷ്യത്തോടെ അജയ് ശിവറാം അണിയിച്ചൊരുക്കുന്ന നീരവം എന്ന ചലച്ചിത്രം തീയ്യേറ്ററുകളിലെത്തുന്നു. സാമൂഹ്യ പ്രവർത്തക എന്ന നിലയിൽ പ്രശസ്തയായ സോണിയ മൽഹാർ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തിൽ ബവുൽ സംഗീതഞ്ജയായ പാർവ്വതി ബവുൽ അഭിനയിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

അനശ്വര നടൻ രതീഷിന്റെ മകൻ പത്മരാജ് രതീഷ് നായകനായി അരങ്ങേറുന്നു. മമ്മൂട്ടിയുടെ ഫയർമാൻ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷം ചെയ്തു കൊണ്ട് പ്രേക്ഷക പ്രശംസ നേടിയ പത്മരാജ് രതീഷ് ആക്ഷൻ ഹീറോ ആയാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.

മധു, ഹരീഷ് പേരടി, സ്ഫടികം ജോർജ്, സന്തോഷ് തല മുകിൽ, ആരോൺ, ഹരീന്ദ്രനാഥ്‌ എന്നിവർ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രാജീവ്.ജി രചനയും, ഉദയൻ അമ്പാടി ഛായാഗ്രഹണവും, രഞ്ജിൻ രാജ് വർമ്മ സംഗീതവും, ജയചന്ദ്ര കൃഷ്ണ ചിത്രസന്നിവേശവും, മനു, ആര്യാബിക ഗാനരചനയും, അഷറഫ് ഗുരുക്കൾ സംഘട്ടന സംവിധാനവും, കെ.എസ് രാമു കലാസംവിധാനവും, ബിനുകരുമം ചമയവും, ശ്രീജിത്ത് വസ്ത്രാലങ്കാരവും, കിച്ചി പൂജപ്പുര പ്രൊഡക്ഷൻ കൺട്രോളറായും, ബൈജു ഗുരുവായൂർ നിശ്ചല ഛായഗ്രാഹകനായും പ്രവർത്തിക്കുന്ന നീരവം എന്ന ചിത്രം മൽഹാർ മൂവീ മേക്കേർസിന്റെ ബാനറിൽ നസീർ വെളിയിൽ, സന്തോഷ് തല മുകിൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. സ്നേഹം എന്റർടെയിൻമെന്റ്സ് മെയ് 25ന് നീരവം കേരളത്തിലെ പ്രദർശനശാലകളിലെത്തിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News